കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ‘ നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്കോര്‍. ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി, സോഹൻ സീനുലാൽ,, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.
സംഭാഷണം – അർജുൻ’ ടി. സത്യൻ.
ഛായാഗ്രഹണം: പ്രദീപ് നായർ –
എഡിറ്റിംഗ് – സോബിൻ.കെ.സോമൻ
കലാസംവിധാനം. – ത്യാഗു തവനൂർ
മേക്കപ്പ് – പ്രദീപ് വിതുര:
കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി ജോൺ
.ക്രിയേറ്റീവ് ഹെഡ് – ശരത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.
കോ – ഡയറക്ടർ – സാംജി. ആൻ്റെണി
ലൈൻ പ്രൊഡ്യൂസർ – ദീപു കരുണാകരൻ.
കോ- പ്രൊഡ്യൂസർ വിക്രംശങ്കർ,
എക്സിക്യട്ടീവ് – പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിജയ്.ജി.എസ്.
പ്രൊജക്റ്റ് ഡിസൈൻ – മുരുകൻ.എസ്.