ആർ ഡി എക്സ് എന്ന സിനിമ മുതൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരിയാണ് മഹിമ നമ്പ്യാർ. ദിലീപ് നായകനായി എത്തിയ കാര്യസ്ഥൻ എന്ന ചിത്രം മുതലാണ് മഹിമ കൂടുതലായും ശ്രദ്ധ നേടിയത്. തുടർന്ന് തമിഴ് സിനിമയിലേക്ക് താരം കാലെടുത്തു വയ്ക്കുകയായിരുന്നു ചെയ്തത് ഇപ്പോൾ ഇത് സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും കുട്ടിക്കാലം മുതൽ തനിക്ക് സിനിമ മോഹം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചും പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ..
” ചെറുപ്പകാലം മുതൽ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ട് എന്നാൽ അത് എങ്ങനെ നടക്കും എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഞാൻ ചെറുപ്പകാലത്ത് തന്നെ കുട്ടികൾക്കൊപ്പം കളിക്കുവാനും അല്ലെങ്കിൽ വെയിൽ അടിക്കുവാനും ഒന്നും പോകാറില്ല കാരണം ഞാൻ കളിച്ചു വീഴുകയോ മറ്റോ ആണെങ്കിൽ എന്റെ ശരീരത്തിൽ പാട് വീഴും അപ്പോൾ പിന്നീട് സിനിമയിൽ കാണുമ്പോൾ വൃത്തികേടാണ് ഞാൻ അങ്ങനെയൊക്കെ ആയിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്. ഓഡിഷൻ വഴിയാണ് കാര്യസ്ഥനിൽ എത്തുന്നത് പക്ഷേ കാര്യസ്ഥനിലെ കഥാപാത്രം ഒരിക്കലും ഞാൻ ആദ്യമായി അഭിനയിച്ചു എന്ന് പോലും പറയാൻ സാധിക്കുന്ന കഥാപാത്രമല്ല. വെറുതെ എവിടേയോ ഒക്കെ വന്നു പോയി എന്ന് മാത്രം.
തമിഴ് സിനിമയിലും ഓഡിഷനിലൂടെ തന്നെയാണ് ഞാൻ എത്തിയത്. കുട്ടിക്കാലം മുതലേ സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിൽ ഞാൻ പ്ലാന്റ് ആയിരുന്നു എങ്ങനെ അഭിനയിക്കുന്നത് ഒന്നും എനിക്ക് അറിയില്ല പക്ഷേ ഞാൻ എന്താണെങ്കിലും സിനിമയിൽ അഭിനയിക്കുമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട് “എങ്ങനെയാണ് സിനിമ മേഖലയിലേക്ക് കടന്നുവരുന്നതിനെ കുറിച്ച് മഹിമ സംസാരിക്കുന്നത്.
Story Highlights ; Mahima Nambiar Talkes Cinema