മലയാളികളുടെ മനം കവർന്ന പ്രിയ താരമാണ് ഷാജു ശ്രീധർ. മിമിക്സ് ആക്ഷൻ 500 എന്ന കോമഡി ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തി ഒട്ടനവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഷാജു ഇന്നും സിനിമയിലെ സജീവ താരമാണ്. സിനിമാ തിരക്കുകള്‍ കൂടുമ്പോഴും കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ക്ക് ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല താരം. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള ഷാജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നത്.
കുടുംബത്തിനൊപ്പമുള്ള അതി മനോഹരമായ ചിത്രമാണ് ഷാജു പങ്കുവച്ചിരിയ്ക്കുന്നത്. ‘ഒരു കല്യാണത്തിന് പോകുന്നതിന് മുന്‍പുള്ള പടയൊരുക്കം’ എന്നാണ് പോസ്റ്റ് ചെയ്ത ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. കസവ് മുണ്ടും ഷർട്ടും അണിഞ്ഞ ഷൈജുവിൻ്റെ ഇരുവശങ്ങളിലുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഭാര്യ ചാന്ദിനിയേയും മക്കളേയും കാണാം.
View this post on Instagram
ചിത്രത്തിന് താഴെ നിവധിപേരാണ് കമെന്റുമായി എത്തിയിരിക്കുന്നത്. ആരുടെ കല്യാണമാണ് എന്നന്വേഷിക്കുന്ന ചോദ്യങ്ങളും കമന്റിലുണ്ട്. കുടുംബവുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട് ഷാജു.
STORY HIGHLIGHT: shaju sreedhar latest family photo