ചേരുവകൾ
1. ആട്ടിറച്ചി – രണ്ടു കിലോ, 70 ഗ്രാം വീതമുള്ള കഷണങ്ങളാക്കിയത്
2. തൈര് – 100 ഗ്രാം
3. കടുകെണ്ണ – 200 ഗ്രാം
4. സവാള – 200 ഗ്രാം, അരിഞ്ഞത്
തക്കാളി – 200 ഗ്രാം, അരിഞ്ഞത്
ജീരകം – ഒരു വലിയ സ്പൂൺ
ഗ്രാമ്പൂ – ആറ്–എട്ട്, ചതച്ചത്
ഉപ്പ് – പാകത്തിന്
5. ഇഞ്ചി – വെളുത്തുള്ളി അരച്ചത് – 100 ഗ്രാം
തക്കാളി അരച്ചത് – 200 ഗ്രാം
കശ്മീരി മുളകുപൊടി – 100 ഗ്രാം
6. വെള്ളം – രണ്ടു ഗ്ലാസ്
വഴനയില – നാല്
ഏലയ്ക്ക, ജാതിപത്രി പൊടിച്ചത് – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
ചുക്കുപൊടി – അര വലിയ സ്പൂൺ
കറുവാപ്പട്ട – രണ്ടു കഷണം
വലിയ ഏലയ്ക്ക – മൂന്ന്, ചതച്ചത്
7. ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ
ഏലയ്ക്ക – ആറ്, ചതച്ചത്
നെയ്യ് – രണ്ടു വലിയ സ്പൂൺ
8. മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
ആട്ടിറച്ചി കഴുകി വെള്ളം വാർന്നശേഷം തൈ രു പുരട്ടി വയ്ക്കണം.നല്ല കുഴിവുള്ള ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു നന്നായി ചൂടാക്കുക. എണ്ണ നന്നായി പുകയു മ്പോൾ അടുപ്പിൽ നിന്നു വാങ്ങി രണ്ടു മൂന്നു മിനിറ്റ് വയ്ക്കണം.തിരികെ അടുപ്പത്തു നല്ല തീയിൽ വച്ച് ഇറ ച്ചി ഇട്ടു വറുക്കുക.തൈരിലുള്ള വെള്ളം വറ്റു ന്നതു വരെ ഇടയ്ക്കിടെ ഇളക്കി ക്കൊടുക്കണം. ചെറുതീയിലാക്കി നാലാ മത്തെ ചേരുവ ചേർത്തു ബ്രൗൺ നിറമാകുംവരെ വറുക്കുക. ഇനി അഞ്ചാമത്തെ ചേരുവ ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക. മുളകുപൊടി കരിയാതി രിക്കാൻ ഇടയ്ക്കിടയ്ക്ക് അല്പം വെള്ളം ചേർത്തുകൊടുക്കണം.ആറാമത്തെ ചേരുവ കൂടി ചേർത്തിളക്കി നന്നായി യോജിപ്പിക്കാം.പാത്രം അടച്ചു വച്ചു ചെറുതീയിൽ വേവിക്കു ക. ഏഴാമത്തെ ചേരുവ ചേർത്തു രണ്ടു മി നിറ്റ് കൂടി വേവിച്ചശേഷം മല്ലിയില വിതറി വാങ്ങി ചോറിനൊപ്പം വിളമ്പാം.