പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിൽ തന്നെ വയനാട് 622338 വോട്ടുകൾക്ക് ജയിച്ചു മുന്നേറുമ്പോൾ ഓർക്കുവാൻ കുറെയധികമുണ്ട്.
ഗസ്റ്റ് ഹൗസിൽവെച്ച് തന്റെ കൊച്ചുമകളെ കുറിച്ചുള്ള സ്വപ്നം പങ്കുവെച്ച രണ്ടുനാളിനകം ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു. ഇന്ദിരയുടെ പ്രവചനം നടന്ന് 40 വർഷങ്ങൾ പിന്നിടുമ്പോൾ പ്രിയങ്ക ആദ്യമായി ഒരു പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. മുത്തശ്ശി പ്രവചിച്ച പോലെ പ്രിയങ്കയെ കാണുമ്പോൾ ജനം ഇന്ദിരയെ ഓർക്കുന്നു. കന്നിയങ്കത്തിനായി പ്രിയങ്ക ആദ്യമായി വയനാട്ടിൽ എത്തിയപ്പോൾ സ്ഥാപിച്ച ഫെക്സ് ബോർഡുകൾ പോലും പ്രിയങ്ക വരുന്നു എന്നല്ല. ഇന്ദിര തിരിച്ചുവരുന്നു എന്നായിരുന്നു. മാധ്യമങ്ങൾ തലക്കെട്ടുകൾ ഇട്ടതും ഇന്ദിരയുടെ രണ്ടാം വരവോയെന്ന്. തിരഞ്ഞെടുപ്പിനും മുമ്പേ വിജയം ഉറപ്പിച്ച മണ്ഡലത്തിലേക്കാണ് പ്രിയങ്ക പറന്നിറങ്ങിയത്. ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമായിരുന്ന ചർച്ച. അതും രാഹുലിന്റെ ഭൂരിപക്ഷം അനുജത്തി മറികടക്കുമോയെന്ന്.അടുത്ത നൂറ്റാണ്ട് പ്രിയങ്കയുടേത് ആകുമോയെന്നും അവരിലൂടെ ഇന്ദിര സ്മരിക്കപ്പെടുമോയെന്നും ഇനി കാലം തെളിയിക്കണം.