അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നീക്കം ചെയ്തത് എത്ര ബോർഡുകളാണെന്നതിൻ്റെ കണക്കുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടിയതിൽ കടുത്ത അതൃപ്തിയാണ് സിംഗിൾ ബെഞ്ച് രേഖപ്പെടുത്തിയത്. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ ധൈര്യം വേണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്തതിൻ്റെ കണക്കുകൾ പ്രത്യേകം വേണമെന്നും, എത്ര രൂപയാണ് പിഴ ഈടാക്കിയതെന്ന് അറിയിക്കണമെന്നുമാണ് ഇന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുത്തോയെന്നും ഹൈക്കോടതി അന്വേഷിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച്ചയിലേക്ക് പരിഗണിക്കാനായി മാറ്റി.
STORY HIGHLIGHT: hc against state government of illegal flex board