ഷൊര്‍ണൂരിൽ ട്രെയിന്‍ വൈകിയതിനെ തുടർന്ന് ട്രെയിന്‍ തടയല്‍ പ്രതിഷേധം നടത്തി യാത്രക്കാർ. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് യാത്രക്കാരുടെ മിന്നല്‍ പ്രതിഷേധം അരങ്ങേറിയത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ എത്തിയ യാത്രക്കാരാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചത്. ട്രെയിന്‍ ഒരുപാട് സമയം വൈകിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയത്.
ഇവരില്‍ പലരും ഷൊര്‍ണൂര്‍- നിലമ്പൂര്‍ കണക്ഷന് ട്രെയിനില്‍ യാത്രചെയ്യേണ്ടതായിരുന്നു. എന്നാൽ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിൻ വൈകിയതിനാല്‍ ഇതിലെത്തിയ യാത്രക്കാര്‍ക്ക് നിലമ്പൂരേക്ക് പോകുന്ന ട്രെയിനില്‍ കയറാനായില്ല. ഇതോടെ രോഷാകുലരായ യാത്രക്കാര്‍ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. കൂടാതെ 8.40 ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ഇവര്‍ തടഞ്ഞിടുകയും ചെയ്തു.
പകരം സംവിധാനം ഏര്പ്പെടുത്തുമെന്നാമെന്ന റെയില്‍വേ അധികൃതരുടെ ഉറപ്പിലാണ് യാത്രക്കാർ സമരം അവസാനിപ്പിച്ചത്. യാത്രക്കാര്‍ക്ക് പോകാന്‍ കെ.എസ്.ആര്.ടി.സി. ബസ് ഏര്‍പ്പാടാക്കാമെന്നാണ് റെയില്‍വേ അറിയിച്ചത്.
STORY HIGHLIGHT: shornur train delay