മലയാളികൾക്ക് പോലും വളരെ സുപരിചിതനായ നടനാണ് അബ്ബാസ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ അബ്ബാസിന് സാധിച്ചിട്ടുണ്ട് താരത്തിന്റെ ഈ ചിത്രത്തിലെ കഥാപാത്രത്തിന് വലിയ സ്വീകാര്യത തന്നെയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ വളരെയധികം സന്തോഷത്തിൽ നിൽക്കുന്ന സമയത്താണ് അബ്ബാസിനെ ജീവിതത്തിൽ വലിയൊരു നഷ്ടം വന്നത് തന്റെ കരിയറി വലിയൊരു നഷ്ടം അബ്ബാസിനെ സംഭവിക്കുകയായിരുന്നു ചെയ്തത് 1999 കാലഘട്ടങ്ങളിൽ വളരെയധികം ഹിറ്റുകൾ നിറഞ്ഞ ചിത്രങ്ങൾ ആയിരുന്നു അബ്ബാസിനെ ഉണ്ടായിരുന്നത്
ആ സമയത്ത് നടൻ കാണിച്ച ഒരു മണ്ടത്തരമാണ് കരിയറിനെ തന്നെ ബാധിച്ചത് ആ സമയത്ത് സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും ദുബായിലും ഒക്കെ ആഡംബരമായി ബിസിനസുകൾ ഉള്ള സമയമാണ് രജനീകാന്തം ഷാറൂഖാനും ഒക്കെ ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസുകൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന സമയം ഈ സമയത്ത് അബ്ബാസും ബിസിനസിലേക്ക് തിരിയാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം തന്റെ കുറച്ച് അധികം പണം ഉപയോഗിച്ച് ബിസിനസുകൾ തുടങ്ങി അത് നഷ്ടമായി തുടങ്ങിയ സമയത്താണ് അദ്ദേഹം നിർമ്മാതാക്കളോട് പണം പലിശയ്ക്ക് വാങ്ങാൻ തുടങ്ങുന്നത്
അങ്ങനെ പണം പലിശയ്ക്ക് വാങ്ങിയതോടെ വലിയൊരു കടക്കെണിയിലേക്ക് അദ്ദേഹം വീണു പോവുകയായിരുന്നു ചെയ്തത്. തുടർന്ന് ആ കടം വീട്ടുവാൻ വേണ്ടി അദ്ദേഹം അദ്ദേഹത്തിന് കിട്ടിയ സിനിമകളിലെല്ലാം തന്നെ അഭിനയിക്കാൻ തുടങ്ങി. അങ്ങനെ വളരെയധികം ഫ്ലോപ്പ് സിനിമകൾക്ക് അദ്ദേഹം ഭാഗമായി മാറുകയും ചെയ്തു 2000 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ സിനിമകൾ എല്ലാം തന്നെ വലിയ ഫ്ലോപ്പ് ആയിരുന്നു. തുടർന്ന് ഇന്ത്യയിൽ നിന്നും പുറപ്പെട്ടുപോയ അദ്ദേഹം ന്യൂസിലൻഡിൽ മെക്കാനിക്കായും കാർ ഡ്രൈവറായും ഒക്കെ ജോലി ചെയ്യാൻ മറന്നില്ല. അതേപോലെ അവിടേക്ക് വരാറുള്ള പല സിനിമക്കാർക്കും ലൊക്കേഷനുകൾ ഒരുക്കുവാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു അതൊക്കെ പണം വാങ്ങി തന്നെയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് ഹാർപിക് എന്ന ബ്രാൻഡിന്റെ അംബാസിഡറായി അദ്ദേഹം മാറിയത് പോലും വലിയ തോതിൽ ബുദ്ധിമുട്ടുകൾ വന്ന സമയത്താണ്
story highlight; abbas life