ലൂക്ക, കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് നിമിഷ് രവി. അഹാന കൃഷ്ണ നിമിഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളുമുണ്ട്. എന്നാൽ രണ്ടുപേരും ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല. അഹാന കൃഷ്നയുടെ കുട്ടിക്കാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച ഹ്രസ്വചിത്രങ്ങളും മ്യൂസിക് വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറൽ ആയിരുന്നു. അഹാന നായികയായെത്തിയ ലൂക്കയുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു.
ലക്കി ഭാസ്കർ വൻ വിജയമായി നിൽക്കുന്ന സാഹചര്യത്തിൽ സുഹൃത്തും സഹപ്രവർത്തകനും ലക്കി ഭാസ്കറിന്റെ ഛായാഗ്രാഹകനുമായ നിമിഷിന് ടോക്ക് ഓൺ ഓഫ് ലവ് എന്നപോലെ ഒരു സമ്മാനം നൽകിയിരിക്കുകയാണ് ദുൽഖർ. ഇതേ കുറിച്ച് നിമിഷ് പങ്കുവെച്ചോരു കുറിപ്പാണ് വൈറലാകുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കാർട്ടിയർ വാച്ചാണ് ദുൽഖർ സൽമാൻ നിമിഷിന് സമ്മാനിച്ചത്. ചില കാര്യങ്ങൾ കൂടുതൽ സവിശേഷമാകുന്നത് അതുമായി ബന്ധപ്പെട്ട മനോഹരമായ ഒരു ഓർമ്മയുണ്ടാകുമ്പോഴാണ്.
ഇതാ ദി ബെസ്റ്റായ ദുൽഖർ സൽമാൻ സമ്മാനിച്ച ഈ മനോഹരമായ വാച്ച് പോലെ… ഇത് കാണുമ്പോൾ എപ്പോഴും ഞങ്ങളുടെ ജീവിതത്തിലെ ഒരു താഴ്ന്ന പോയിൻ്റായിരുന്ന കൊത്തയെ ഞാൻ ഓർക്കും. അവിടെ നിന്ന് എങ്ങനെ ഞങ്ങളുടെ കഠിനാധ്വാനവും സ്നേഹവും ഞങ്ങളെ മറ്റൊരു സിനിമയിലേക്ക് മാറ്റി. അത് ഒടുവിൽ ഞങ്ങളുടെ ഏറ്റവും അവിസ്മരണീയമായ ചിത്രമായി മാറി.
View this post on Instagram
അതിനാൽ ഈ മനോഹരമായ വാച്ചിലേക്ക് ഞാൻ നോക്കുമ്പോഴെല്ലാം എനിക്ക് തീർച്ചയായും പ്രകാശവും ഒരുപാട് പ്രതീക്ഷകളും ഉണ്ടാകും. നന്ദി ദുൽഖർ സൽമാൻ. ഈ ഒരു സമ്മാനം ഞാൻ എപ്പോഴും ഹൃദയത്തോട് ചേർത്ത് പിടിക്കും എന്നാണ് നിമിഷ് രവി കുറിച്ചത്. വാച്ചിന്റെ ചിത്രങ്ങളും നിമിഷ് പങ്കുവെച്ചിട്ടുണ്ട്. ലക്ഷ്വറി വാച്ച് കാറ്റഗറിയിൽ പെടുന്ന ഒരു പ്രീമിയം എക്സോട്ടിക് വാച്ച് ബ്രാന്റാണ് കാർട്ടിയർ.
വാച്ച് ലവേഴ്സിന്റെ ഫേവറേറ്റ്സ് ലിസ്റ്റിലാണ് കാർട്ടിയറിന്റെ സ്ഥാനം. ഓട്ടോമാറ്റിക് വിൻഡിങ്ങുള്ള സാൻ്റോസ് ഡി കാർട്ടിയറിന്റെ ലാർജ് മോഡലാണ് ദുൽഖർ നിമിഷിന് സമ്മാനിച്ചിരിക്കുന്നത്. കാലിബർ 1847 എംസിയാണ്. സ്റ്റീൽ കെയ്‌സ്, സിന്തറ്റിക് സ്‌പൈനലോടുകൂടിയ സെവൻ സൈഡഡ് ക്രൗൺ സെറ്റ്, സിൽവറിൽ ചെയ്ത ഓപാലൈൻ ഡയൽ, സഫയർ ക്രിസ്റ്റൽ എന്നിവയെല്ലാമാണ് വാച്ചിന്റെ പ്രത്യേകത.
ഏകദേശം ഏഴ് ലക്ഷത്തിന് മുകളിലാണ് ഈ വാച്ചിന്റെ വില. ആദ്യമായാണ് ദുൽഖർ ഇത്തരത്തിൽ ഒരു പ്രീമിയം വാച്ച് സഹപ്രവർത്തകർക്ക് ഗിഫ്റ്റ് കൊടുക്കുന്നത്. മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം പോസ്റ്റിന് ലൈക്കും കമന്റുകളുമായി എത്തി. അതിൽ ചിലർ കുറിച്ച കമന്റുകൾ വളരെ രസകരമായിരുന്നു. ഒരു വിഭാഗം വാച്ചിന്റെ ഫീച്ചറുകൾ നോക്കിയപ്പോൾ മറ്റൊരു വിഭാഗം ദുൽഖറിനോട് സ്നേഹം അറിയിച്ച് നിമിഷ് പങ്കിട്ട കുറിപ്പിലാണ് ശ്രദ്ധിച്ചത്.
സാഹത്യമെല്ലാം ചേർത്ത് മനോഹരമായ ഇംഗ്ലീഷിലാണ് നിമിഷ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അഹാനയാണോ പോസ്റ്റിന് ക്യാപ്ഷൻ എഴുതി തന്നത് എന്നായിരുന്നു ചിലരുടെ കമന്റ്. ഇത്തരം ഭാഷയിൽ സോഷ്യൽമീഡിയ പോസ്റ്റുകൾ പങ്കുവെക്കാറുള്ളതിൽ പ്രധാനിയാണ് നടി അഹാന.
content highlight: dulquer-salmaan-gifted-to-cinematographer-nimish-ravi