ചേരുവകള്‍
ഇരുമ്പൻപുളി – 1 കിലോ
പഞ്ചസാര – 1/2 കിലോ
കൽക്കണ്ടം 1/2 കിലോ
ഗോതമ്പ് – 1 പിടി
ചോളം – 1 പിടി
(ബദാം പരിപ്പ് ഉണ്ടെങ്കില്‍ അതും ചേർക്കാം)
കറുവ പട്ട – 4 കഷ്ണം
ഏലയ്ക്ക – 10 എണ്ണം
ഗ്രാമ്പു – 10 എണ്ണം
യീസ്റ്റ് – 1/4 ടീസ്പൂണ്‍
മുട്ട – 1 എണ്ണം (വെള്ള കരു മാത്രം)
ഉണ്ടാക്കുന്ന വിധം
ഒരു ലിറ്റര്‍ വെള്ളത്തില്‍നിന്നും ഒരു ഗ്ലാസ് വെള്ളം മാറ്റിവെച്ച് കൂടുതലുള്ളവെള്ളത്തിൽ കഴുകിയെടുത്ത ഇരുമ്പൻ പുളി ഇട്ട് തിളപ്പിച്ച് തണുത്തതിനുശേഷം അതിലേക്ക് ഏലയ്ക്ക, ഗ്രാമ്പു, കറുവ പട്ട, പഞ്ചസാര, കൽക്കണ്ടം, ഗോതമ്പ്, ചോളം എന്നിവയിട്ട് നന്നായി ഇളക്കി മാറ്റി വെയ്ക്കൂക. (ബദാം പരിപ്പ് ഉണ്ടെങ്കില്‍ അതും ചേർക്കുക) അടുത്തതായി ഒരു ലിറ്റര്‍ വെള്ളത്തില്‍ നിന്നും മാറ്റിവെച്ച ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ആറിയതിനുശേഷം അതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി മാറ്റി വെയ്ക്കൂക. അഞ്ച് മിനിറ്റ് കഴിഞ്ഞ് പഞ്ചസാര ലായനിയിലേയ്ക്ക് യീസ്റ്റ് ചേർത്ത് ഇളക്കുക (നുരഞ്ഞ് പുറത്ത് പോകാത്തതരത്തിലുള്ള അല്പം വലിയ പാത്രം ഉപയോഗിക്കണം) വീണ്ടും അഞ്ച് മിനിറ്റ് കഴിഞ്ഞ് പഞ്ചസാര ലായനി ഇരുമ്പൻ പുളി തിളപ്പിച്ച് വെച്ച വെള്ളത്തിലേയ്ക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചു മൂടി വെയ്ക്കുക. അതിനുശേഷം ഒരു ഇരുണ്ട തുണി ഉപയോഗിച്ച് പാത്രത്തെ കവർ ചെയ്ത് അധിക തണുപ്പും അധിക ചൂടും സൂര്യ പ്രകാശം തട്ടാത്ത സ്ഥലത്ത് വെയ്ക്കുക. വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിന്റെ കാൽ ഭാഗമെങ്കിലും Fermentation(പുളിക്കൽ പ്റക്റിയ) നടക്കുന്നതിന് ഒഴിഞ്ഞ് കിടന്നിരിക്കണം ( വലിയ പാത്രം ഉപയോഗിക്കണം) എല്ലാ ദിവസവും മൂടിതുറന്ന് തിങ്ങി നിറയുന്ന വായു പുറത്തു കളയണം അതിനു ശേഷം തവിയോ വൃത്തിയുള്ള കമ്പോ ഉപയോഗിച്ച് നന്നായി ഇളക്കി മൂടി അടച്ച് വെയ്ക്കണം. ഇങ്ങനെ ഒരാഴ്ച തുടരണം. ഒരു മാസം കഴിഞ്ഞ് എടുത്ത് ഞെക്കി പിഴിഞ്ഞ് അരിച്ചെടത്ത് വീണ്ടൂം മൂടി കെട്ടി വെയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് എടുത്ത് വരെ സാവധാനം ഊറ്റിയെടുത്ത് മട്ട് ഒഴിവാക്കണം. ഒരൂ ഗ്ലാസിൽ നമ്മൾ തയ്യാറാക്കിയ വൈൻ അര ഭാഗം ഒഴിച്ച് അതില്‍ മുട്ടയുടെ വെള്ള കരു ചേര്‍ത്ത് നന്നായി പതപ്പിച്ച് വൈനിൽ ചേര്‍ത്ത് ഇളക്കി കുപ്പികളിൽ നിറച്ച് മൂടി വെയ്ക്കുക. വീണ്ടും ഒരാഴ്ച കഴിയുമ്പോള്‍ അഴുക്ക് കുപ്പിയുടെ മുകളില്‍ തങ്ങുകയും മട്ട് പൂർണ്ണമായും ചുവട്ടില്‍ തങ്ങുകയും ചെയ്യും. വളരെ സാവധാനം മുകളില്‍ തങ്ങുന്ന അഴുക്ക് കളഞ്ഞ് മറ്റൊരു കുപ്പിയിലേയ്ക്ക് സാവധാനം ഒഴിച്ച് മട്ട് പൂർണ്ണമായും വേർപെടുത്തി ഉപയോഗിക്കാം.
ഇത് ലഹരിയുളളതാണ്