News

വസ്ത്രങ്ങളിൽ ഇനി കറ കാണില്ല; വിനഗിരി ഉപയോഗിച്ചുള്ള ഈ ടിപ് ഒന്ന് ചെയ്തു നോക്കൂ| remove-stain-using-vineger

കറകള്‍ വേഗത്തില്‍ നീക്കം ചെയ്യുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വിനാഗിര ഉപയോഗിക്കുക എന്നത്.

പലതരത്തിലുള്ള അഴുക്കുകൾ വസ്ത്രത്തിൽ ഉണ്ടാകാം. കുട്ടികൾ ഉള്ള വീട്ടിൽ ആണെങ്കിൽ പിന്നെ പറയണ്ട. അവരുടെ വസ്ത്രങ്ങളിലെ അഴുക്ക് ഒരിക്കലും പൂർണമായി കളയാൻ കഴിയില്ല.  പലതരത്തിലുള്ള അഴുക്കുകൾ വസ്ത്രത്തിൽ ഉണ്ടാകാം ഇങ്ങനെ  വരുമ്പോൾ വസ്ത്രം പിന്നീട് ഉപയോഗിക്കാൻ പറ്റാതെ ആകും. വിനാഗിരി ഉപയോഗിച്ച് പല തരത്തിലുള്ള കറകൾ എങ്ങിനെ കളയാം എന്ന് ഇവിടെ ചേർക്കുന്നു.

 

വസ്ത്രങ്ങളിലെ കോളറിലെ കറ നീക്കം ചെയ്യാന്‍

വിനാഗിരി എടുത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കിയെടുക്കുക. അതിനുശേഷം ഇത് കറ ഉള്ള ഭാഗങ്ങളിലായി നന്നായി സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഇത്തരത്തില്‍ സ്‌പ്രേ ചെയ്ത് ഒരു പത്ത് പതിനഞ്ച് മിനിറ്റ് വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകി എടുക്കാവുന്നതാണ്. ഇത് കറകള്‍ വേഗത്തില്‍ നീക്കം ചെയ്യുവാന്‍ സഹായിക്കും.

 

ഇരുമ്പ് കറ നീക്കം ചെയ്യാം

തുരുമ്പ് പിടിച്ച ആണിയിലോ അല്ലെങ്കില്‍ കമ്പിയിലോ കിടന്ന വസ്ത്രങ്ങളില്‍ ഇരുമ്പിന്റെ കറ പിടിക്കുന്നത് കാണാം. ഇത്തരം കറകള്‍ വളരെ വേഗത്തില്‍ മാറ്റിയെടുക്കുവാന്‍ സാധ്യമല്ല. എത്രകഴുകിയാലും ചിലകറകള്‍ അതില്‍ തന്നെ ഇരിക്കുന്നത് കാണാം. ഈ കറകള്‍ നീക്കം ചെയ്യുവാനായി വിനാഗിരി ഉപയോഗിക്കാവുന്നതാണ്.

 

ഇരുമ്പ് കറകള്‍ നീക്കം ചെയ്യുവാന്‍

ഒരു പഞ്ഞി എടുത്ത് അതിലേയ്ക്ക് വിനാഗിരി ഒഴിക്കുക. അതിനുശേഷം ആ പഞ്ഞി ഉപയോഗിച്ച് കറയായിരിക്കുന്ന ഭാഗത്ത് നന്നായി തുടയ്ക്കുക. ഇത്തരത്തില്‍ കറ പോകുന്നതുവരെ ചെയ്യാവുന്നതാണ്.

 

Content highlight: remove-stain-from-cloths