വസ്ത്രങ്ങളിലെ പറ്റേണുകള്‍ ശ്രദ്ധിക്കാം
അത്യാവശ്യം തടി ഉള്ളവര്‍ വസ്ത്രങ്ങളില്‍ വ്യത്യസ്തതരത്തില്‍ കുറേ പാറ്റേണുകള്‍ ഉള്ളവ തിരഞെഞടുക്കാതിരിക്കാം. അതുപോലെതന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അത് സാരി എടുക്കുമ്പോഴായാലും ചുരിദാര്‍ എടുത്താലും ഏത് വസ്ത്രം തിരഞ്ഞെടുത്താലും അതില്‍ ഹോറിസോണ്ടലായി പാറ്റേണുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുറച്ചും കൂടെ തടി ഉള്ളതായി തോന്നും. അതുപോലെതന്നെ നല്ല ഡാര്‍ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതും നീളത്തില്‍ ഡിസൈനുകള്‍ വരുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ നല്ല തിക്ക് ഡിസൈന്‍സ് വരുന്ന വസ്ത്രങ്ങളും പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും.
പെന്‍സില്‍ സ്‌കേട്‌സ്
ശരീരം നല്ല ഷേയ്പ്പില്‍ കിടക്കുന്നതിനും കാലുകളുടെ ഭംഗി എടുത്ത് കാണിക്കുന്നതിനും ഏറ്റവും നല്ലതാണ് പെന്‍സില്‍ സ്‌കേട്‌സ്. അതുകൊണ്ട് പുറത്തേയ്ക്ക് ഏതെങ്കിലും ഫംഗ്ഷന് പോകുമ്പോള്‍ ഇത്തരം സ്‌കേട്‌സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവികമായ ഷേയ്പ്പ് ഭംഗിയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കും.
കട്ടിയുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കാം
നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് ഒന്നുംകൂടെ തടി തോന്നിക്കുന്നതിന് കാരണമാകുന്നു. അത് സ്ത്രീകളായാലും പുരുഷന്മാരായാലും കട്ടിയുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മാത്രവുമല്ല, വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കറക്ട് അളവില്‍ നോക്കി എടുക്കുന്നതാണ് തടി കുറവ് തോന്നുവാന്‍ നല്ലത്. ചിലര്‍ വയര്‍ തോന്നാതിരിക്കുവാന്‍ ലൂസ് ഷര്‍ട്‌സ് ടോപ്‌സ് എന്നിവ എടുക്കും. ഇത് തെറ്റായ മാര്‍ഗ്ഗമാണ്. കറക്ട് അളവില്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
content highlight : how-to-get-a-slim-look-through-dressing-style