Sports

സന്തോഷ് ട്രോഫി: ജമ്മു കശ്മീരിനെ ഏകപക്ഷീയമായി തകര്‍ത്ത് കേരളം സെമിയിൽ | santoshtrophy

ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീയമായി ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല

ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കേരളം സെമിയില്‍ എത്തിയത്.

content highlight : kerala-marches-into-the-semi-finals-in-santoshtrophy