ഹിമുക്രി എന്ന സിനിമയുടെ തിരക്കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ടെലി ഫിലിമുകളുടെ സംവിധായകനുമായ എലിക്കുളം ജയകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മരുന്ന് എന്ന ഹ്യസ്വ ചിത്രത്തിന്റെ ചിത്രീകരണം പാലയിലും, പരിസരങ്ങളിലുമായി പൂർത്തിയായി. എസ്.എൻ.ജെ.ജെ പ്രൊഡക്ഷൻസാണ് നിർമ്മാണം.
മയക്കുമരുന്നിന് അടിമപ്പെട്ട്, ജീവിതം തകർന്നവർക്ക്, നല്ലൊരു മാർഗ നിർദ്ദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പ്രതിനിധിയാണ് അഭിലാഷ് എന്ന ചെറുപ്പക്കാരൻ. മാതാപിതാക്കൾ പൊന്നുപോലെ അവനെ പരിപാലിച്ചെങ്കിലും, അവൻ വീട് വിട്ടു പോകുന്നു. മൃദുല, വിൽസൻ എന്നിവർ മയക്കുമരുന്നിന്റെ ഏജന്റ് ആയിരുന്നെങ്കിലും, ചെറുപ്പക്കാർ നശിക്കുന്നത് കണ്ട് കുറ്റബോധം തോന്നി, മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ പോരാടാൻ തീരുമാനിച്ചു. ആ പോരാട്ടം, പള്ളിക്കുന്നൻ എന്ന രാഷ്ട്രീയ നേതാവിലാണ് എത്തിയത്. തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളിലൂടെ മരുന്ന് കടന്നുപോവുന്നു.
കരയാളൻ, വിശപ്പ്, കന്യാടൻ,ഇനി വരുംകാലം തുടങ്ങിയ പതിനഞ്ചോളം ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ എലിക്കുളം ജയകുമാർ തുടർന്ന് സംവിധാനം ചെയ്യുന്ന ടെലി ഫിലിമാണ് മരുന്ന്. എന്റെ ഓണം എന്ന ടെലി ഫിലിമിലൂടെ, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച നടൻ തുടങ്ങിയ അംഗീകാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു.
എസ്.എൻ.ജെ.ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന, മരുന്ന് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – എലിക്കുളം ജയകുമാർ, ക്യാമറ – ശശി നാരായണൻ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജൻ, അസിസ്റ്റൻ്റ് ഡയറക്ടർ – സ്മിത, എഡിറ്റർ-ഫിലോസ് പീറ്റർ, അസിസ്റ്റന്റ് ക്യാമറ – നന്ദു ജയ്, പി.ആർ.ഒ – അയ്മനം സാജൻ.
എലിക്കുളം ജയകുമാർ, കെ.പി. പീറ്റർ, അരുൺ ദയാനന്ദ്, നന്ദു ജയ്, അർജുൻ ദേവരാജൻ, കൊച്ചുണ്ണി പെരുമ്പാവൂർ , പ്രശാന്ത് പാല, അനിത പ്രമോദ്, സുകന്യ കെ.വി, ഏലിയാ ജോഷി, ജോഷി മാത്യു, ഗിരീഷ് നായർ, ഫിലിപ്പ് ഓടക്കൽ, ജോസ്, ഷീബ, ജയകുമാർ സി.ജി, സുനിൽ കാരാങ്കൽ എന്നിവർ അഭിനയിക്കുന്നു.