പ്രകൃതിയോട് ഇണങ്ങി അതിമനോഹരമായ രീതിയിൽ കുറച്ചു ദിവസമെങ്കിലും ജീവിക്കുക എന്നത് പലരുടെയും ആഗ്രഹമായിരിക്കും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ട്രീ ഹൗസുകൾ അഥവാ ഏറുമാടങ്ങൾ പലരും ട്രീ ഹൗസുകളിൽ അതിമനോഹരമായ രീതിയിൽ താമസം തിരഞ്ഞെടുക്കാറുണ്ട് എല്ലാ വിരസതയും മറക്കുവാൻ പലർക്കും സാധിക്കുന്നത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കുമ്പോഴാണ് കേരളത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരുപാട് ട്രീ ഹൗസുകൾ ഉണ്ട് അത്തരത്തിൽ കാടിന്റെ വന്യതയൊക്കെ ആസ്വദിച്ച് താമസിക്കുവാൻ സാധിക്കുന്ന ചില ട്രീ ഹൗസുകളെ കുറിച്ചാണ് പറയുന്നത്
മൂന്നാർ നേച്ചർ സോൺ ജംഗിൾ റിസോർട്ട്
മൂന്നാർ ടൗണിൽ നിന്നും അരമണിക്കൂർ യാത്ര മാത്രമാണ് ഈ ഒരു ജംഗിൾ റിസോർട്ടിലേക്ക് ഉള്ളത് വലിയൊരു ബഹളമോ തിരക്ക് ഒന്നുമില്ലാത്ത അന്തരീക്ഷമാണ് ഇവിടെ. ശാന്ത സുന്ദരമായ ഈ അന്തരീക്ഷത്തിൽ ട്രീ ഹൗസുകളുടെ ഉള്ളിൽ താമസിക്കുവാനുള്ള സൗകര്യം ഇവിടെയുള്ളവർ ഒരുക്കുകയും ചെയ്യും. ഹണിമൂൺ ആഘോഷിക്കുവാൻ എത്തുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായി ഈ ട്രീ ഹൗസുകൾ മാറിയിട്ടുണ്ട് മൂന്നാർ ടൗണിൽ നിന്നും അരമണിക്കൂറോളം പിന്നിട്ട് വേണം ഈ സ്ഥലത്ത് എത്തുക. മൂന്നാറിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ട്രീ ഹൗസാണ് ബൈസൺവാലിയിൽ സ്ഥിതിചെയ്യുന്ന ഡ്രീം ക്യാച്ചർ റിസോർട്ട് എന്നാണ്
കോന്നി
പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്ത് അച്ചൻകോവിലിനോട് ചേർന്നുള്ള കുടിൽ ട്രീ ഹൗസ് പ്രകൃതി കാഴ്ചകളുടെ അതിമനോഹരമായ ഒരു ദൃശ്യ അനുഭവം തന്നെയാണ് ഓരോ യാത്രികനും സമ്മാനിക്കുന്നത് നിരവധി ആളുകളാണ് ഇവിടെയൊക്കെ ഓരോ വർഷവും ഒഴുകിയെത്തുന്നത് ഒരു ട്രൈബൽ കൺസപ്റ്റിലാണ് ഈ ഒരു ട്രീ ഹൗസ് കാണാൻ സാധിക്കുന്നത്. മുളയും കാറ്റാടി കഴകളും ഉപയോഗിച്ചാണ് ഈ മനോഹരമായ ട്രീ ഹൗസിന്റെ നിർമ്മാണവും
വയനാട്
വയനാട്ടിലെ ഫൈവ് സ്റ്റാർ റിസോർട്ട് ആയ വൈത്തിരി വില്ലേജിന്റെ ഭാഗമായി വരുന്ന ട്രീ ഹൗസുകൾ വളരെ ആഡംബരമായ ട്രീ ഹൗസുകൾക്ക് പേരുകേട്ടതാണ് കൂടുതലും ഹണിമൂൺ ആഘോഷിക്കുന്നവരാണ് ഇവിടേക്ക് വരാറുള്ളത് ഏകദേശം അഞ്ചോളം ട്രീ ഹൗസുകൾ ഇവിടെ കാണാൻ സാധിക്കും
ഇവയ്ക്ക് പുറമേ തേക്കടിയിലും മനോഹരമായ ട്രീ ഹൗസുകൾ കാണാം