ചേരുവകൾ
തുവര പരിപ്പ്-1കപ്പ്
കടലപരിപ്പ്-1/4 കപ്പ്
മഞ്ഞൾ പൊടി-1/4സ്പൂൺ
മുളക് പൊടി-1/2സ്പൂൺ
പച്ചമുളക് -2എണ്ണം
പട്ട -1കഷ്ണം
കരയാമ്പൂ -2എണ്ണം
തക്കാളി -2 ചെറുത് അരിഞ്ഞത്
സവാള -1 പൊടിയായി അരിഞ്ഞത്
ഉപ്പ്-ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
കുക്കിംഗ് ഓയിൽ /നെയ്യ് -3 ടേബിൾ സ്പൂൺ
ജീരകം -1/2സ്പൂൺ
തട്ക
വറ്റൽ മുളക് -2എണ്ണം
കായം പൊടി-1/4സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -1ടേബിൾ സ്പൂൺ
മുളക് പൊടി -1/4സ്പൂൺ
തയ്യാറാക്കുന്ന വിധം
പരിപ്പ് ഉപ്പും ചേർത്ത് നന്നായി വേവിച്ചു വെക്കുക…..
ഒരു കഡായി വെച്ച് ചൂടായാൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴ്ച്ചുജീരകം ,പട്ട,കരയാമ്പൂ ഇട്ടു പൊട്ടിക്കുക….
അതിലേക്കു അരിഞ്ഞു വെച്ച പച്ചമുളക്,സവാള ഇട്ടു വഴ്റ്റുക…..തക്കാളി ചേർത്ത് നന്നായി വേവിക്കുക……മഞ്ഞൾ പൊടി,മുളക് പൊടി ചേർത്ത് വഴ്റ്റുക…..ശേഷം വേവിച്ച പരിപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക….മല്ലിയില ചേർക്കുക….നന്നായി തിളച്ചാൽ അടുപ്പിൽ നിന്ന് ഇറക്കി വെക്കുക…….
വേറെ ഒരു പാൻ വെച്ച് ചൂടായാൽ ബാക്കി എണ്ണ ഒഴ്ച്ചു ചൂടായാൽ വെളുത്തുള്ളി അരിഞ്ഞത്,വറ്റൽ മുളക് ചേർത്ത് മൂപ്പിക്കുക….ഗ്യാസ് ഓഫ് ചെയ്ത ശേഷം മുളക് പൊടി,കായം പൊടി ചേർത്ത് യോജിപ്പിച്ചു പരിപ്പിലേക്ക് ഒഴ്ക്കുക…..ദാൽ തട്ക തയ്യാർ……ഇത് റൈസിൻടെ കൂടെ മാത്രം അല്ല ചപ്പാത്തിടെ കൂടെ കഴ്ക്കാനും നല്ല രുചി ആണ്.