ഇതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ തന്നെയാണ് പ്രകൃതിദത്തമായ അളവിൽ പഞ്ചസാര നാരികൾ പൊട്ടാസ്യം തുടങ്ങിയവയൊക്കെ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ ഊർജ്ജം വർദ്ധിപ്പിക്കാൻ ഒരുപാട് സഹായിക്കുന്നുണ്ട് ഒപ്പം തന്നെ ഈ ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ സന്തുലിതാവസ്ഥയിൽ എത്തുവാനും വാഴപ്പഴം സഹായിക്കുന്നു
കിവി എന്ന പഴം ഇഷ്ടമുള്ളവർ അധികം ഉണ്ടാവില്ല കാരണം അല്പം പുളിപ്പ് കൂടി ചേർന്ന ഒരു രുചിയാണ് അതിന് എന്നതുകൊണ്ട് പലർക്കും ഈ ഒരു പഴത്തോട് ഇഷ്ടം കാണില്ല എന്നാൽ വിറ്റാമിൻ സി ഫൈബർ തുടങ്ങിയ നിരവധി ആരോഗ്യഗുണമുള്ള വസ്തുക്കളാൽ സമ്പന്നമായ ഒന്നാണ് കിവി എന്ന് പറയുന്നത് പോരാത്തതിന് ഇതിൽ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും രോഗപ്രതിരോധ പ്രവർത്തനത്തിൽ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് കിവി
ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാൻ സാധിക്കുമെന്ന് പണ്ടുമുതൽ തന്നെ നമ്മൾ കേട്ടിട്ടുള്ള ഒരു കാര്യമാണ് അതുപോലെതന്നെ നാരുകൾ ആലിമിലും പ്രകൃതിദത്തമായ നാരുകളാലും പഞ്ചസാരയാലുമൊക്കെ സമ്പന്നമായ ഒന്നാണ് ആപ്പിൾ എന്ന് പറയുന്നത് ശരീരത്തിന് സുസ്ഥിരമായ ഒരു ഊർജ്ജമാണ് ആപ്പിൾ നൽകുന്നത് അതുകൊണ്ടുതന്നെ ഈ പഴവും ക്ഷീണം അകറ്റുന്ന പഴങ്ങളുടെ കൂട്ടത്തിലാണ് ശ്രദ്ധ നേടുന്നത് മറ്റൊന്ന് നമുക്കെല്ലാവർക്കും സുപരിചിതമായ ഓറഞ്ച് ആണ്
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം അതോടൊപ്പം തന്നെ പ്രകൃതിദത്തമായ പഞ്ചസാരയും ഇതിൽ അടങ്ങിയിട്ടുണ്ട് ശരീരത്തിനു ഉന്മേഷം നൽകാൻ ഇവ സഹായിക്കാറുണ്ട് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുവാനും ശരീരത്തെ അണുബാധകളിൽ നിന്ന് അടക്കം സംരക്ഷിക്കുവാനും ഇവയ്ക്ക് സാധിക്കും മറ്റൊന്ന് നമ്മുടെയെല്ലാം പ്രിയപ്പെട്ട നാടൻ മാമ്പഴമാണ് വിറ്റാമിനുകളും ധാതുക്കളും ഒക്കെ ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണ് മാമ്പഴം എന്ന് പറയുന്നത് അതോടൊപ്പം പ്രകൃതിദത്തമായ പഞ്ചസാരയും ഇവയിൽ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നതോടെ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നതായി കാണാം ഇവ ആരോഗ്യത്തിന് വളരെയധികം സഹായപ്രദമാണ്
മറ്റൊന്ന് ബെറികളാണ് സ്ട്രോബെറി ബ്ലൂബെറി റാസ്ബറി അങ്ങനെ നിരവധി ബെറികളാണ് നിലവിലുള്ളത് ഇവയിൽ ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ ഇവയ്ക്ക് സാധിക്കാറുണ്ട് മറ്റൊന്ന് തണ്ണിമത്തൻ ആണ് ഉയർന്ന ജലാംശവും പ്രകൃതിദത്തമായ പഞ്ചസാരയും അടങ്ങിയിട്ടുള്ള തണ്ണിമത്തൻ ശരീരത്തിലെ ഡിഹൈഡ്രേഷൻ അടക്കമുള്ള പ്രശ്നങ്ങൾ കുറയ്ക്കുവാനാണ് സഹായിക്കുന്നത് പലപ്പോഴും വെയില് കൊണ്ടൊക്കെ വരുന്ന ആളുകൾ ഒരു പീസ് തണ്ണിമത്തൻ കഴിക്കുകയാണെങ്കിൽ പെട്ടെന്ന് ക്ഷീണം മാറുന്നതായി മനസ്സിലാക്കാൻ സാധിക്കാറുണ്ട്