റവ അരക്കപ്പ്
നെയ്യ് 1 സ്പൂൺ
പഞ്ചസാര 1/2 കപ്പ്
വെള്ളം 1 കപ്പ്
പാൽ 3/4 കപ്പ്
പാൽ പൊടി 2 സ്പൂൺ
ഏലയ്ക്കാപ്പൊടി 3/4 സ്പൂൺ എണ്ണ വറുക്കാൻ ആവിശ്യത്തിന്
ഒരു പാത്രത്തിൽ നെയ് ഇട്ടു ചൂടാകുമ്പോൾ റവ ചേർത്ത് വറുക്കുക 7 മിനിറ്റ് വറുത്തു കഴിയുമ്പോൾ പാലും ചേർത്ത് കുറുക്കി എടുക്കുക . ഇത് തണുത്തു കഴിയുമ്പോൾ പാൽപ്പൊടിയും അര സ്പൂൺ ഏലയ്ക്കാപൊടിയും കൂടി ചേർത്ത് 5 മിനിറ്റ് നല്ലപോലെ കുഴച്ചു ചെറിയ ഉരുളകളായി ഉരുട്ടി പരത്തി ചൂടായ എണ്ണയിലിട്ട് വറുത്തുകോരുക . മറ്റൊരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്തു ഒരു നൂൽ പരുവം ആകുന്നതുവരെ വറ്റിച്ചു പഞ്ചാര പാനി തയ്യാറാക്കുക ഇതിൽ 1/4 സ്പൂൺ ഏലക്കാപൊടിയും ചേർത്ത് ഇറക്കുക . ഇനി തയ്യാറാക്കി വച്ചിരിക്കുന്ന റോസബോറ പഞ്ചാര പാനിയിൽ ഇട്ട് എടുത്തു കഴിക്കാം .