നടുറോട്ടിൽ യുവാക്കൾക്ക് നേരെ പൊലീസിന്റെ ക്രൂര മർദ്ദനം.തിരുവനന്തപുരം നെടുങ്ങണ്ടയിലാണ് സംഭവം. പൊലീസ് ജീപ്പിൽ കൊണ്ട് വന്ന് യുവാക്കളെ പൊതുനിരത്തിൽ ഇറക്കിയിട്ടായിരുന്നു നാട്ടുകാർ കണ്ട് നിൽക്കേ പൊലിസ് ചെറുപ്പകാരെ മർദ്ദിച്ചത്.അജിത്ത്, ശ്യാം, സജിത്ത്,സജി എന്നിവരാണ് മർദ്ദനത്തിനിരയായത്. നേരത്തെ ഉത്സവത്തിന് പൊലീസുകാരനെ മർദ്ദിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പൊലീസ്കാരെ അടിക്കാനായോടാ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ജീപ്പിൽ നിന്ന് വലിച്ചിഴച്ചായിരുന്നു മർദ്ദനംകുടുംബ പ്രശ്നത്തിൽ ചിലർ നല്കിയ പരാതിയിൽ പൊലീസ് വൈരാഗ്യം തീർത്തതാണെന്ന് ചെറുപ്പകാരിൽ ഒരാൾ പറഞ്ഞു.പൊലീസിനെതിരെ പരാതിയുമായി മുന്നോട്ട് പോകും. പൊലീസിന്റെ ക്രൂരതയുടെ ദൃശ്യങ്ങളും തെളിവുകളും കയ്യിലുണ്ടെന്നും ഇവർ പറയുന്നു.
















