മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടിയും മുട്ടിയും എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ താരമാണ് നസീർ സംക്രാന്തി. വളരെയധികം ആരാധകരെ ആയിരുന്നു ഈ ഒരു പരിപാടിയിലൂടെ താരം സ്വന്തമാക്കിയത് നിരവധി കഥാപാത്രങ്ങൾ വേറെയും താരം ചെയ്തു ഇപ്പോൾ മഴവിൽ മനോരമയിലെ തന്നെ ഒരു പ്രോഗ്രാമിൽ ജഡ്ജ് ആണ് താരം എത്തുന്നത്. ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ എത്തിയപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഒരു ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് തന്റെ കുടുംബം മൂന്നു മക്കളിൽ രണ്ടു പേരെ കല്യാണം കഴിപ്പിച്ചു വിട്ടു ഇനി ഒരു മോൻ മാത്രമേ ഉള്ളൂ അവൻ ഡിഗ്രിക്ക് പഠിക്കുകയാണ് എന്നും നസീർ സംക്രാന്തി പറയുന്നു തന്റെ വീട്ടിലെ മൂത്ത കുട്ടികളിൽ ഒരാളാണ് താൻ അതുകൊണ്ടുതന്നെ തനിക്ക് വിദ്യാഭ്യാസം ഒക്കെ നിർത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ആക്രി പറക്കുന്ന ജോലി വരെ ചെയ്തിട്ടുണ്ട് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ചെയ്യേണ്ടി വന്നിട്ടുള്ളതാണ്
ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ ഇവിടെ ഇരിക്കാൻ സാധിക്കുന്നത് വലിയ അനുഗ്രഹമായാണ് കരുതുന്നത് അതുകൊണ്ടാണല്ലോ ഇപ്പോൾ എല്ലാവരും തന്നെ അറിയുന്നത് എന്നും നസീർ പറയുന്നുണ്ട്.. സിനിമയിലും നിരവധി വേഷങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട് വളരെയധികം ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും താരത്തിന്റെ വളരെയധികം ശ്രദ്ധിക്കപ്പെട്ട സീരിയൽ മഴവിൽ മനോരമയിൽ എത്തിയ തട്ടിയും മുട്ടിയും എന്ന സീരിയൽ ആയിരുന്നു ഇതിലെ കമലഹാസൻ എന്ന കഥാപാത്രത്തിന് വലിയൊരു ആരാധകനിരതന്നെയായിരുന്നു ഉണ്ടായിരുന്നത്. ബിജുമേനോൻ നായകനായി എത്തിയ സ്വർണ്ണ കടുവ എന്ന സിനിമയിലും വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ താരം എത്തിയിട്ടുണ്ടായിരുന്നു.