Celebrities

സൗന്ദര്യ മത്സര വേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ; സംഭവിച്ചത് | Actor Vishal

സിനിമയുടെ പ്രീ റിലീസ് ചടങ്ങിലേക്ക് അസ്സിസ്റ്റന്റിന്റെ സഹായ ത്തോടെയാണ് വിശാലെത്തിയത്

സൗന്ദര്യ മത്സരവേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ. വില്ലുപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് നടൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വില്ലുപുരത്തെ കൂവാഗം ഗ്രാമത്തിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു വിശാൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി മിസ് കൂവാഗം 2025 എന്ന പേരിൽ ഒരു സൗന്ദര്യമത്സരം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലായിരുന്നു വിശാൽ എത്തിയത്. മത്സരാർത്ഥികളും സ്റ്റേജിൽ ഉണ്ടായിരുന്നു. ഇതിനിടെ തിരിഞ്ഞ് നടന്ന വിശാൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നടന് പ്രഥമശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നേരത്തെ മദ​ ഗജ രാജ എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റിൽ വിശാൽ വിറയലോടെ സംസാരിക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു.

സിനിമയുടെ പ്രീ റിലീസ് ചടങ്ങിലേക്ക് അസ്സിസ്റ്റന്റിന്റെ സഹായ ത്തോടെയാണ് വിശാലെത്തിയത്. നടന്റെ ശരീരം തീരെ മെലിഞ്ഞിരിക്കുകയും മാത്രമല്ല പ്രസംഗിക്കുന്നതിനിടയിൽ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോൾ കൈകൾ വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വൈറൽ പനി ആയിരുന്നുവെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുവെന്നുമായിരുന്നു വിശാൽ പറഞ്ഞത്. എന്നാല്‍ രണ്ടാമതും പൊതുവേദിയില്‍ ആരോഗ്യപരമായി വിശാല്‍ ബുദ്ധിമുട്ടിയത് ആരാധകരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

content highlight: Actor Vishal