ശക്തമായ മഴയിലും കാറ്റിലും ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യയാണ് മരിച്ചത്. ആലപ്പുഴ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും മഴയില്‍നിന്നും കാറ്റിൽ നിന്നും രക്ഷപെടാനായി കടയുടെ അടുത്ത് പോയി നിന്നു. അതിനിടെ ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയുടെ ജീവൻ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.
STORY HIGHLIGHT: girl dies as shop fell
















