ചേരുവകൾ:-
1-ചക്കക്കുരു
2-മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
3-വെള്ളം- ആവശ്യത്തിന്
4-ഉപ്പ് കാൽ ടീസ്പൂൺ
5- വെള്ളം അരക്കപ്പ്
6- പച്ചമുളക്
7- കറിവേപ്പില
8- ചതച്ച വെളുത്തുള്ളി
9- വെളിച്ചെണ്ണ വറക്കാൻ ആവശ്യത്തിന്
1- നന്നായി കഴുകിയെടുത്ത ചക്കക്കുരു പൊട്ടറ്റോ സ്ലൈസറിൽ വച്ച് വളരെ കനം കുറച്ച് അരിഞ്ഞ് എടുക്കുക
2-ചക്കക്കുരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ചു വെള്ളവും ചേർത്ത് കുഴച്ചുവെക്കുക
3-അരക്കപ്പ് വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് വെക്കുക
4- വെളിച്ചെണ്ണ ചൂടാവാൻ വെച്ച് നന്നായി ചൂടായി വന്നാൽ അതിലേക്ക് ചക്കക്കുരുവിട്ട് വറുക്കാം
5- പകുതി വറവ് ആവുന്ന സമയത്ത് വെള്ളവും ഉപ്പും മിക്സ് ചെയ്തതിൽ നിന്ന് കുറച്ചു വെള്ളം എടുത്തു ഒഴിക്കുക
6- ഇതിലേക്ക് നീളത്തിൽ അരിഞ്ഞ പച്ചമുളക് കറിവേപ്പില ചതച്ച വെളുത്തുള്ളി ചേർത്ത് നന്നായി മൊരിച്ച് എടുത്ത് ചക്കക്കുരു വറുത്തു കോരാം