മലപ്പുറം: വെള്ളിയാഴ്ചത്തെ അവധി മാറ്റിയത് തെറ്റായ തീരുമാനമാണെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ജൂൺ 6 വെള്ളി അറഫാ ദിനമായതിനാലും നേരത്തെ സർക്കാർ രേഖപ്പെടുത്തിയ അവധി ആയതിനാലും അന്നേ ദിവസത്തെ അവധി മാറ്റിയ സർക്കാർ നടപടി പ്രതിഷേധം അർഹിക്കുന്നുണ്ട് എന്നുകൂടിv പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ വിദ്യാലയങ്ങൾക്ക് നേരത്തെ തന്നെ അവധിയാണ്. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയെന്ന് പറഞ്ഞ് ആണ് ഇപ്പോൾ വെള്ളിയാഴ്ച പ്രവർത്തി ദിവസം ആക്കിയിരിക്കുന്നത്.