വേനൽക്കാലത്ത് പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാം?

ചൂടും, പൊടിയും, തിരക്കും കാരണം കലാവസ്ഥ വളരെ മോശമാണ് 

വേനൽ ചൂടിൽ നിന്നൊന്നു മാറി നിൽക്കുവാൻ ആഗഹിക്കുന്നില്ലേ ?

വേനൽക്കാലത്ത് ചുമ്മാതൊരു ട്രിപ്പ് അടിച്ചാലോ?

കുമിളി

കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി. കുമളി എന്ന പദത്തിനർത്ഥം ആപ്പിൾ എന്നാണ്പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ്.

കൂനൂർ  

ഊട്ടിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കൂനൂര്‍ തേയിലത്തോട്ടങ്ങള്‍കൊണ്ടും ഹെറിറ്റേജ് ഹോട്ടലുകള്‍കൊണ്ടുമൊക്കെ പ്രശസ്തമാണ്. ഒട്ടേറെ വ്യൂ പോയന്റുകളും മനോഹരമായ സ്ഥലങ്ങളുമുള്ള കൂനൂര്‍ ഊട്ടിക്കു പരകം വയ്ക്കാന്‍ പറ്റിയ സ്ഥലം തന്നെയാണ്.

ഹംപി

ഉത്തര  കർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി ഹുബ്ലിയിൽനിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. തുംഗഭദ്ര ഡാമിൽ നിന്നും ഹൊസ്പെട്ട് വഴി ഹംപി യിലെത്താം.

ചെട്ടിനാട് 

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ഒരു പ്രദേശമാണ് ചെട്ടിനാട് ( കാരൈക്കുടി എന്ന ഒരു ചെറിയ പട്ടണവും, 74ഗ്രാമങ്ങളും ചേരുന്നതാണ് ചെട്ടിനാട്.

കൂർഗ്ഗ്

കർണാടകയിലെ പശ്ചിമഘട്ടത്തിലാണ് കുടക് എന്നും അറിയപ്പെടുന്ന കൂർഗ് സ്ഥിതി ചെയ്യുന്നത്. സമൃദ്ധവും ജൈവവൈവിധ്യവുമായ പ്രദേശം കൊണ്ട് ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ഇക്കോ-ടൂറിസം കേന്ദ്രമായി ഇത് ഉയർന്നുവരുന്നു.