ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്, പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗങ്ങൾ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. പലരിലും ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല.
ഫാറ്റി ലിവറിന്റെ ഏറ്റവും സാധാരണമായ ആദ്യകാല സൂചകങ്ങളിലൊന്ന് അൽപ്പം വലുതായ കരളാണ്. ഇത് ഡോക്ടറുടെപരിശോധനയിൽ കണ്ടെത്താനാകും.
ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്നങ്ങളെ സൂചിപ്പിക്കാം. അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ നിസാരമായി കാണേണ്ട.
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.
വയറുവേദന, വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറിന് ഭാരം തോന്നുക തുടങ്ങിവയൊക്കെ കരൾ സംബന്ധമായ പ്രശ്നങ്ങളായ ഫാറ്റി ലിവർ രോഗം പോലുള്ളവയെ സൂചിപ്പിക്കാം. വയറിന്റെ വലത്ത് വശത്ത് മുകളിലായാണ് വേദന സാധാരണ ഉണ്ടാവുക.
കാരണമില്ലാതെ, ഇടയ്ക്കിടെയുള്ള ഛർദ്ദിയും കരൾ പ്രവർത്തന വൈകല്യത്തിന്റെ ലക്ഷണമാകാം. എന്നിരുന്നാലും അവ ഫാറ്റി ലിവർ രോഗത്തിന് പുറമെ മറ്റ് അവസ്ഥകളെയും സൂചിപ്പിക്കാം.
അമിത ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയും നിസാരമായി കാണേണ്ട.