തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്.
നല്ല നീളമുളള തലമുടി ഇക്കാലത്തും എല്ലാവരുടെയും സ്വപ്നമാണ്.
എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരെയും അലട്ടുന്ന പ്രശ്നം
പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.
തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഹെയര്‍ പാക്കുകള്‍
താരനും മുടികൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഹെയർ പാക്കുകളെ പരിചയപ്പെടാം.
തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം മത്തങ്ങ നല്ലൊരു പരിഹാരമാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും മത്തങ്ങ സഹായിക്കും. ഇതിനായി മത്തങ്ങ കുരു പൊടിച്ചത് 100 ഗ്രാം എടുക്കാം. ശേഷം ഇത് 200 മില്ലി ലിറ്റര്‍ കടുകെണ്ണയിലിട്ട് ചൂടാക്കാം. ശേഷം ഇതിലേയ്ക്ക് 100 ഗ്രാം നെല്ലിക്ക കൂടി ചേര്‍ക്കാം. തണുത്തതിന് ശേഷം ഇത് തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.
വിറ്റാമിൻ സി ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ ഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് ഏറെ സഹായിക്കും.
ഉലുവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിറ്റേ ദിവസം രാവിലെ വെള്ളംചേർത്ത് അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലായതിനുശേഷം ശിരോചർമ്മത്തിലും മുടിയിലും പുരട്ടാം.