സ്റ്റൈലിഷ് ലുക്കിൽ സെലിബ്രിറ്റികൾ: ഫാഷനുകളുടെ സംഗമ വേദിയായി മെറ്റ്ഗാല 2024

ഇഷ അംബാനി 

 സാരി ഗൗണിലാണ് ഇഷ വേദിയിലെത്തിയത്. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത വസ്ത്രത്തിൽ നിറയെ ഫ്ലോറൽ ഡിസൈനോടു കൂടിയ ഭാഗമാണ് ഹൈലൈറ്റ്. ഏതാണ്ട് 10,000 മണിക്കൂറുകളെടുത്താണ് ആ ഡിസൈൻഡ് വസ്ത്രം ഒരുക്കിയത്.

നതാഷ പൂനവാല

ജോൺ ഗലിയാനോ രൂപകൽപ്പന വസ്ത്രത്തിലാണ് നതാഷ പൂനവാല എത്തിയത്. കറുപ്പും വെളുപ്പും നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് തിരഞ്ഞെടുത്തത്.  ഒരു ഫ്ലഫി തൊപ്പിയും മാച്ച് ചെയ്തു.

ആലിയ ഭട്ട് 

അതിമനോഹരമായൊരു സാരിയിലാണ് ആലിയ എത്തിയത്. സബ്യസാചിയുടെ ഫ്ലോറൽ സാരിയാണ് തിരഞ്ഞെടുത്തത്. സാരിയിൽ ഗോള്‍ഡൻ ഹാങ്ങിങ്സും നൽകിയിട്ടുണ്ട്. സാരിയ്ക്ക് മാച്ച് ചെയ്യുന്ന ബ്ലൗസാണ് പെയർ ചെയ്തത്.

കൈലി ജെന്നർ 

ഓഫ് ഷോൾഡർ നെക്ക്‌ലൈനും ബോഡികോൺ ഫിറ്റും ഉൾക്കൊള്ളുന്ന അതിശയകരമായ പേസ്റ്റൽ ഗൗണിലാണ് കൈലി ജെന്നർ മെറ്റ് ഗാലയിലെത്തിയത്

Title 3

Title 3

സെൻഡായ 

മെറ്റ്ഗാലയുടെ അവതാരക കൂടിയായ സെൻഡായ ഗൗണാണ് സ്റ്റൈൽ ചെയ്തത്. പച്ചയും നീലയും നിറത്തിലുള്ള ഗൗണിന്റെ പിൻഭാഗത്ത് ബാഗ് പോലൊരു ‍ഡിസൈൻ നൽകിയിട്ടുണ്ട്.

ജെന്നിഫർ ലോപ്പസ്

വളരെ സിംപിളായ ലുക്കിലാണ് ജെന്നിഫർ ലോപ്പസ് മെറ്റ്ഗാലയിൽ കയ്യടി നേടിയത്. ട്രാൻസ്പെരന്റായ നേക്കഡ് വസ്ത്രമാണ് സ്റ്റൈൽ ചെയ്തത്. ക്രിസ്റ്റലുകളും മുത്തുകളും കൊണ്ട് വസ്ത്രം അലങ്കരിച്ചിട്ടുണ്ട്.

കാർഡി ബി

കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് കാർഡി ബി മെറ്റ്ഗാലയ്ക്കെത്തിയത്. വസ്ത്രത്തിനൊപ്പം ഡയമണ്ട് നെക്ലേസും സ്റ്റൈൽ ചെയ്തു.

 ഷക്കീറ 

ചുവപ്പ് നിറത്തിലുള്ള ഗൗണാണ് സ്റ്റൈൽ ചെയ്തത്. റോസാപ്പൂക്കളെ അനുസ്മരിപ്പിക്കുന്ന റഫ്ൾഡ് സ്ലീവ് കൊണ്ട് അലങ്കരിച്ച തറയോളം നീളമുള്ള ഒരു കേപ്പ് ഉപയോഗിച്ച് സ്റ്റൈൽ പൂർത്തിയാക്കി.