മഴക്കാലത്ത് വെള്ളം കുടിക്കാൻ പൊതുവെ തോന്നില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ധാരാളം വെളളം കുടിക്കേണ്ടത് അനിവാര്യമാണ്. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പിക്കുകയും വേണം.
പച്ചക്കറികൾ, ഓറഞ്ച്, മുളപ്പിച്ച പയർ വർഗങ്ങൾ തുടങ്ങി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക
അസുഖങ്ങൾ വരുത്തിവെക്കാതെ കഴിവതും വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങൾ തന്നെ കഴിക്കാൻ ശ്രമിക്കുക
നനഞ്ഞ തുണികൾ കൂട്ടിവെക്കുന്നതും സ്ഥിരമായതുകൊണ്ട് പൂപ്പൽ കയറാൻ സാധ്യത ഏറെയാണ്. ഇത് ചർമത്തിന് പ്രശ്നങ്ങളുണ്ടാക്കും. സൂര്യപ്രകാശത്തിൽ തുണികൾ ഉണങ്ങാത്തത് കൊണ്ട് വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപയോഗിക്കുക.
പഴങ്ങൾക്കും പച്ചക്കറികൾക്കും പുറത്ത് അണുക്കൾ ഏറെയുണ്ടാകുമെന്നറിയാമല്ലോ. ഇതൊക്കെ നന്നായി കഴുകിയിട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പിക്കുക. അതോടൊപ്പം വേവിക്കാത്ത ആഹാരങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ.
കയ്യിൽ അടിഞ്ഞുകൂടുന്ന അണുക്കളെ തുരത്തേണ്ടത് അത്യാവശ്യമാണ്. കൈ കഴുകുവാന്‍ ഈ കോവിഡ് കാലത്ത് നമ്മൾ എല്ലാവരും ശീലിച്ചതാണ്. അത് ഇനിയും തുടരുക.
ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. ഉറക്കം പ്രതിരോധശേഷി വർധിപ്പിച്ച് സാധാരണ പനിയും ജലദോഷവും തടയും.
മഴക്കാലമായാൽ കൊതുകുകൾ പെരുകും. അതുവഴി പലതരം രോഗങ്ങൾ ഉണ്ടാകാറുണ്ട്. പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് മാറ്റി വൃത്തിയാക്കുക. ഇത് കൊതുകിന്റെ വളർച്ചയെ തടയും