പൂച്ചസ്നേഹികളെ..  ഇതിലെ.. ഇതിലെ 

കേൾവിശക്തി

മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ  പൂച്ചയ്ക്ക്  കേൾക്കാനാകും.

ഭാരം

പൂച്ചകൾക്ക് സാധാരണഗതിയിൽ 2.5 കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ  ചില ജനുസ്സുകൾക്ക് 11.3 കിലോഗ്രാമിൽ കൂടുതൽ തൂക്കം വരെ ഉണ്ടാകും.

ചെവി

പൂച്ചയുടെ ചെവിയിൽ 32 വ്യത്യസ്ത പേശികളുണ്ട്.ഇവയ്ക്ക് ഓരോ ചെവിയും സ്വതന്ത്രമായി ചലിപ്പിക്കാനാകും.

കാലുകൾ

പട്ടികളെപ്പോലെതന്നെ പൂച്ചകളും തങ്ങളുടെ ഉപ്പൂറ്റി നിലത്തൂന്നാതെയാണ് നടക്കുക. പാദത്തിന്റെ മുൻ‌ഭാഗം മാത്രം നിലത്തുമുട്ടുന്ന തരത്തിൽ പൂച്ചകളുടെ നടത്തം വളരെ കൃത്യമായ ചുവടുവയ്പ്പുകളോടു കൂടിയാണ്.

ഇന്ദ്രിയങ്ങൾ

കേൾവിശക്തി, കാഴ്ചശക്തി, രുചിയറിയാനുള്ള ശക്തി, സ്പർശനസംവേദനികൾ എന്നിവ വളരെയധികം പുരോഗമിച്ചവയായതിനാൽ പൂച്ച  ഏറ്റവും കഴിവുള്ള മൃഗങ്ങളിലൊന്നാണ്.

ഉറക്കം

കൂടുതൽ നേരം ഉറങ്ങിയാണ് പൂച്ചകൾ തങ്ങളുടെ ഊർജ്ജം സംരക്ഷിക്കുന്നത്. പ്രായമാകും തോറും ഇവ ഉറങ്ങാൻ കൂടുതൽ താത്പര്യം കാണിക്കും. 13-14 മണിക്കൂർ ആണ് ശരാശരി ഉറക്കസമയം.

ഭക്ഷണം

മാംസാഹാരപ്രിയരായ പൂച്ചക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് കുറവാണ്. അതുകൊണ്ട് തന്നെ അവരെ മാംസബുക്ക് ആയിട്ടാണ് കണക്കാക്കുന്നത്.

ഇര തേടൽ

കടുവയേയും പുലിയേയും പോലെ പതുങ്ങി ഇരയെ കാത്തിരുന്ന്, ഇരവരുമ്പോൾ പെട്ടെന്ന് ആക്രമിച്ച് കീഴടക്കുന്ന വിദ്യയാണ് പൂച്ചയുടേയും ആയുധം.