കൃതികളിലൂടെ ഓർക്കാം ബേപ്പൂർ സുൽത്താനെ.. BASHEER, DEATH ANNIVERSARY

പാത്തുമ്മയുടെ ആട്

വൈക്കം മുഹമ്മദ് ബഷീറിൻ്റെ 1959-ൽ പുറത്തിറങ്ങിയ മലയാള നോവലാണ് പാത്തുമ്മയുടെ ആട്. നോവലിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിൻ്റെ കുടുംബത്തിലെ അംഗങ്ങളാണ്. .

ബാല്യകാലസഖി

മജീദിന്റെയും സുഹറയുടെയും കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി.അതിദാരുണമായ ജീവിതയാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിക്കുന്നത്.

ബാല്യകാലസഖി

മുച്ചീട്ടു കളിക്കാരന്റെ  മകൾ

1951-ൽ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ നോവലാണ് മുച്ചീട്ടുകളിക്കാരൻ്റെ മകൾ.  ഈ നോവൽ മലയാള സാഹിത്യത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പുസ്തകമായി തുടരുന്നു.

ആനവാരിയും പൊൻകുരിശും

വൈക്കം മുഹമ്മദ് ബഷീറിന്റെ രസകരമായ ഒരു ചെറുകഥയാണിത്. ആനവാരി രാമനായരും പൊൻ കുരിശ് തോമയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

ന്റുപ്പൂപ്പാക്കൊരാ നേണ്ടാർന്ന്

 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുളള ഒരു കടന്നാക്രമണമായി ഈ നോവൽ മാറി.

പ്രേമലേഖനം

വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യരചനയാണ് പ്രേമലേഖനം.1942ൽ അദ്ദേഹം ജയിലിൽ കിടക്കുന്ന ഒരവസരത്തിൽ ആണ് ഈ ലഘുനോവൽ എഴുതിയത്.

മതിലുകൾ

വൈക്കം മുഹമ്മദ് ബഷീർ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകൾ. ‘കൗമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണപ്പതിപ്പിലാണ് മതിലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്.  മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥയാണ് ഇത്.

ശബ്ദങ്ങൾ 

1947ലാണ് ബഷീർ ഈ നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്,തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്.