മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

മിക്ക സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ഉപയോ ഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ

ഇത് ഒരു മികച്ച ക്ലെൻസറും കൂടിയാണ്

ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ റോസ് വാട്ടർ സഹായിക്കുന്നു

പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും

മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ കുറയ്ക്കാനും റോസ് വാട്ടർ മികച്ചതാണ്

റോസ് വാട്ടർ അൽപം തെെര് ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം സുന്ദരമാക്കാനും സഹായിക്കും

ഒരു കോട്ടൺ ബോൾ റോസ് വാട്ടറിൽ മുക്കി കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പും ചുളിവുകളും അകറ്റാനും സഹായിക്കും

രാത്രി ഉറങ്ങുന്നതിന് മുമ്പ് റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ശീലമാക്കൂ