അമിത ദേഷ്യം നിയന്ത്രിക്കാൻ ചില മാർഗ്ഗങ്ങൾ

സ്വന്തം മനസ്സിനോട് തന്നെ സംസാരിക്കുക. പോസിറ്റീവായ ചിന്തകളും സംസാരങ്ങളും തലച്ചോറിലേക്ക് കൊണ്ടുവരിക

ദീര്‍ഘമായി ശ്വാസം വലിക്കുക. ആഴത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ നമുക്ക് നമ്മെത്തന്നെ നിയന്ത്രിക്കാന്‍ സാധിക്കും

ഓരോ ദിവസവും സ്വയം നിരീക്ഷിക്കുക. ഏതൊക്കെ സാഹചര്യത്തിലാണ് ദേഷ്യം വരുന്നതെന്ന് സ്വയം മനസ്സിലാക്കി പരിഹാരം കണ്ടെത്തുക

ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചും നല്ല അവസ്ഥകളെക്കുറിച്ചും ആലോചിക്കുക , സന്തോഷം നല്‍കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക

തമാശകള്‍ കേള്‍ക്കാനും പറയാനും ശ്രമിക്കുക. ഇതിലൂടെ ദേഷ്യത്തെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും

അമിതമായി ദേഷ്യം വരുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കാം. ഇത് മനസ്സിനെ ശാന്തമാക്കി ദേഷ്യം നിയന്ത്രിക്കുന്നു

യോഗ,ധ്യാനം തുടങ്ങിയ മനസും ശരീരവും റിലാക്സ് ചെയ്യാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഉറക്കക്കുറവ് ദേഷ്യം വർദ്ധിപ്പിക്കുകയും മനസ്സിന് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയുന്നു.ദിവസം  7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക