അടുക്കളയിലെ ഡോക്ടർമാരെ അറിയാം

ആസ്മ, ഹൃദ്രോഗം, ഗ്യാസ്ട്രബിൾ, ദഹനക്കേട്, ചുമ, ക്ഷയം, എന്നിവ വെളുത്തുള്ളിയുടെ ഉപയോഗത്തിലൂടെ കുറയുന്നു

കറിവേപ്പില കൃമി, വാതം, നേത്രരോഗങ്ങൾ, ഛർദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു

കടുക് രക്തവാതം, പ്രമേഹം, മൂലക്കുരു, ചെവിവേദന എന്നിവയ്ക്ക് ഔഷധമാണ്

പ്രസവരക്ഷ, ചർമശുദ്ധി, പനി, കഫം എന്നിവയ്ക്ക് ഉത്തമമായ ഔഷധമാണ് ജീരകം 

ദീർഘായുസിനും സൗന്ദര്യത്തിനും നിത്യവും തേൻ കഴിക്കുന്നതു നല്ലതാണ്

ദിവസവും എള്ള് ചവച്ചരച്ചു കഴിക്കുന്നതു പല്ലിനും എല്ലിനും നല്ലതാണ്

വേദനയ്ക്കും ചതവിനും മഞ്ഞൾ അരച്ചു പുരട്ടുന്നതു നല്ലതാണ്.വിഷ ചികിത്സയിലും മഞ്ഞൾ ഉപയോഗിക്കുന്നു