യൂട്യൂബില്‍ കുട്ടികള്‍ എന്ത് ചെയ്താലും ഉടന്‍ വിവരം

ഇനി കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാം

യൂട്യൂബില്‍ ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍

ഈ ഫീച്ചർ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക് ബന്ധിപ്പിക്കാനാവും

ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും

കുട്ടികൾ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയിൽ വഴി രക്ഷിതാക്കൾക്ക് മെസെജുമെത്തും

വിദഗ്ദരുമായി സഹകരിച്ചാണ് ഗൂഗിള്‍ ഫീച്ചർ ഒരുക്കിയിരിക്കുന്നത്

നിരവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ നയിക്കുന്നത്

കൃത്യമായ മേൽനോട്ടമില്ലാതെയുള്ള കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗം അപകടങ്ങൾ വരുത്തിവെയ്ക്കുന്നുണ്ട്