രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണ് 'ചെമ്പരത്തി ചായ' (hibiscus tea). ആന്റി ഓക്സിഡന്റ്സിനാൽ സമ്പുഷ്ടമാണ് ഈ ചായ ചർമ്മത്തിനും ഗുണം ചെയ്യും.

ബാക്ടീരിയ അണുബാധയെ അകറ്റാൻ  ചെമ്പരത്തിയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചെമ്പരത്തി ചായ കുടിക്കുന്നത് ഇടവിട്ടുള്ള ചുമ, ജലദോഷം എന്നിവ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

എങ്ങനെയാണ് ചെമ്പരത്തി ചായ തയ്യാറാക്കുന്നതെന്ന് നോക്കാം...

എങ്ങനെയാണ് ചെമ്പരത്തി ചായ തയ്യാറാക്കുന്നതെന്ന് നോക്കാം...

ചേരുവകൾ... ചെമ്പരുത്തി പൂവ്        6 എണ്ണം ഇഞ്ചി                          1 കഷ്ണം പട്ട                          ഒരു ചെറിയ കഷ്ണം വെള്ളം                      3 ഗ്ലാസ്‌ തേൻ                      ആവശ്യത്തിന് നാരങ്ങാനീര്  1/2 നാരങ്ങയുടെ നീര്

ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക.  പാത്രത്തിൽ 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക.

2 മിനിറ്റോളം അടച്ച് വയ്ക്കുക. ഇളക്കരുത്. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കുക...