ഭൂമിയില്‍ ഇന്നും വിമാനങ്ങള്‍ പറക്കാന്‍ മടിക്കുന്ന സ്ഥലങ്ങളുണ്ട്. ടിബറ്റന്‍ പീഠഭൂമിയാണ് അതിലൊന്ന് . അതുപോലെ മറ്റൊരു പ്രദേശമാണ് പസഫിക് സമുദ്രം. ഭൂമിയിലെ ഏറ്റവും ആഴമേറിയ വലിയ സമുദ്രമാണ് പസഫിക് സമുദ്രം. ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നില്‍ ഒന്ന് പസഫിക് സമുദ്രമാണ്. 13000 അടി ആഴമുള്ള സമുദ്രം 155 മില്യണ്‍ സ്ക്വയര്‍ കിലോമീറ്ററോളമാണ് വ്യാപിച്ച് കിടക്കുന്നത്. എന്തുകൊണ്ടാണ് ഈ സമുദ്രത്തിന് മുകളിലൂടെ വിമാനം പറക്കാന്‍ മടിക്കുന്നതെന്ന് നോക്കാം. ദീര്‍ഘദൂരം വ്യാപിച്ചുകിടക്കുന്നതിനാല്‍ തന്നെ സമുദ്രത്തെ മുറിച്ചുകടക്കണമെങ്കില്‍ അത്രത്തോളം തന്നെ ഇന്ധനക്ഷമത ആവശ്യമുണ്ട്. ദീര്‍ഘദൂര വിമാനങ്ങളെല്ലാം തന്നെ പറന്നുയര്‍ന്ന് വഴിയിലിറങ്ങി ഇന്ധനം നിറച്ച് വീണ്ടും പറന്നുയരുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ പസഫിക് ലോകത്തെ ഏറ്റവും വലിയ സമുദ്രമായതിനാല്‍ തന്നെ അതിനുള്ള സാഹചര്യമില്ലെന്ന് പറയേണ്ടതില്ലല്ലോ.
അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങളാണ് പസഫിക്കിന്റെ പ്രത്യേകത. അതിശക്തമായ കാറ്റ്, ചുഴലിക്കാറ്റുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയേക്കാം.എമര്‍ജന്‍സി ലാന്‍ഡിങ്ങിന് സാധ്യതയുള്ള ആകാശപ്പാതകളാണ് എയര്‍ലൈന്‍ കമ്പനികള്‍ എല്ലായ്പ്പോളും പ്രഥമ പരിഗണന നല്‍കുന്നത്. മെഡിക്കല്‍ എമര്‍ജന്‍സി, മറ്റു സാങ്കേതിക തകരാറുകള്‍ എന്നിവയുണ്ടായാല് ലാന്‍ഡിങ്ങിന് തടസ്സം നേരിടും. രക്ഷാപ്രവര്‍ത്തനവും എളുപ്പമായിരിക്കില്ല. ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങളുണ്ട് എല്ലാ കാരണങ്ങളും ഒന്നിച്ചു ചേര്‍ത്ത് പറഞ്ഞാല്‍ ടിബറ്റന്‍ പീഠ ഭൂമി ഭൂമിശാസ്ത്ര പരമായ ഒരു ബ്ലാക്ക് ഹോള്‍ ആണെന്നതാണ്.
എന്താണ് ഇങ്ങനെ വിളിക്കാനുള്ള കാരണങ്ങളെന്ന് നോക്കാം..ടിബറ്റന്‍ പീഠഭൂമി ഉയര്‍ന്ന സ്ഥലം മാത്രമല്ല. ഒരു ആള്‍ട്ടിറ്റിയൂഡ് അനോമലി കൂടിയാണ്. ആകാശത്ത് മൈലുകള്‍ ഇതിന്റെ പ്രഭാവം വ്യാപിച്ചു കിടക്കുന്നു. അതിനാല്‍ തന്നെ വളരെ പെട്ടെന്നാണ് ഇവിടെ കാലാവസ്ഥാമാറ്റങ്ങള്‍ സംഭവിക്കുന്നത് നോക്കിനില്‍ക്കേ തന്നെ കാലാവസ്ഥ പ്രവചനാതീതമായി മാറിമറിയും. എയര്‍ക്രാഫ്റ്റുകളുടെ എന്‍ജിനുകള്‍ വായുവിനെ കംപ്രസ് ചെയ്യുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഈ കാലാവസ്ഥയില്‍ ആ പ്രക്രിയ താളം തെറ്റാനുള്ള സാധ്യതയുണ്ട്. എവറസ്റ്റിന് മുകളിലൂടെ വായു കിട്ടാതെ മാരത്തോണിന് ശ്രമിക്കുന്നത് പോലെയാവും ഇത്. ടിബറ്റന്‍ പീഠഭൂമി നല്ല പരുക്കന്‍ പ്രദേശമാണ് ഒരു അടിയന്തിര ഘട്ടത്തില്‍ ഇവിടെ ലാന്‍ിംഗ് ശ്രമിച്ചാല്‍ അത് നടക്കണമെന്നില്ല. പരന്ന ഭൂമികള്‍ ഇവിടെ കുറവാണ്.ഈ പ്രദേശത്ത് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാകും അതിനാല്‍ തന്നെ എയര്‍ ട്രാഫിക് കണ്ട്രോള് സിസ്റ്റമൊന്നും ഇവിടെ വര്‍ക്കാവില്ല. ടിബറ്റന്‍ ഭൂമി ഒരു നിഗൂഢ സ്ഥലമാണെന്ന് അഭിപ്രായമുണ്ട് . അതിനാല്‍ തന്നെ ഇന്നും ശാസ്ത്ര ലോകത്തിന് അജ്ഞാതമായ പ്രതിഭാസമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
STORY HIGHLIGHTS: Not only the Tibetan Plateau but also the Pacific Ocean is a nightmare for planes