എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യാൻ ശ്രമിക്കുക.

പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല

വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം.

തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാൻ.

വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക.

വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക.

ദാഹം തോന്നുന്നതിനു മുമ്പുതന്നെ കുറച്ചായി വെള്ളം കുടിക്കാം.

ആഴ്ച്ചയിൽ അഞ്ച് ദിവസത്തിലധികമോ, ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികമോ വ്യായാമം ചെയ്യുന്നവരില്‍  അധികവും മാനസിക സമ്മര്‍ദ്ദമുള്ളവരാണെന്ന് ഓക്‌സ്‌ഫോ