ന്യൂഡല്‍ഹി: മിഡ് റേഞ്ച് സെഗ്മെന്റില്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പിക്സല്‍ 9എ എന്ന പേരിലാണ് ഗൂഗിള്‍ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നത്.
ആപ്പിള്‍ അടുത്തിടെ മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചിരുന്നു. 60,000 രൂപയ്ക്കാണ് ഐഫോണ്‍ 16ഇ ഗൂഗിള്‍ അവതരിപ്പിച്ചത്. മിഡ് റേഞ്ച് സെഗ്മെന്റില്‍ മത്സരം കടുത്ത പശ്ചാത്തലത്തില്‍ ഗൂഗിളും വില കുറച്ച് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.പിക്സല്‍ 8 എ ലോഞ്ച് ചെയ്ത സമയത്ത് ഉയര്‍ന്ന വിലയായിരുന്നു.
ഫ്ലാഗ്ഷിപ്പ് പിക്സല്‍ 8ന് അടുത്തായിരുന്നു വില. പിന്നീട് കുത്തനെയുള്ള കിഴിവുകള്‍ പ്രഖ്യാപിച്ച് പിക്സല്‍ 8എയെ കൂടുതല്‍ ആകര്‍ഷകമാക്കിയെങ്കിലും പ്രാരംഭ ഘട്ടത്തിലെ ഉയര്‍ന്ന വില പലരെയും പിന്തിരിപ്പിച്ചു എന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പിക്സല്‍ 9എയിലും ഗൂഗിള്‍ അതേ തന്ത്രം ഉപയോഗിക്കില്ലെന്നാണ് ഫോണ്‍പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. മുന്‍നിര സോഫ്റ്റ്വെയറും മികച്ച കാമറ പ്രകടനവും ന്യായമായ വിലയ്ക്ക് നല്കുന്ന പശ്ചാത്തലത്തില്‍ പിക്സല്‍ എ-സീരീസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.
content highlight: Google Pixel 9A