ശര്‍ക്കര അസംസ്കൃത മധുരത്തില്‍ വരില്ല. അതായത് പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കി ശര്‍ക്കര കഴിക്കാം. പഞ്ചസാര നമ്മുടെ ശരീരത്തിന് ഒട്ടും ഗുണകരമായ കാര്യമല്ല.
ധാതുക്കളുടെ വലിയ കലവറയാണ് ശര്ക്ക. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, എന്നിവ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റിനാണ് സമ്പന്നമാണ് ശര്‍ക്കര. അതുകൊണ്ട് ഭാരം വേഗം കുറയ്ക്കാന്‍ സാധിക്കും. ചായയില്‍ മധുരത്തിന് പഞ്ചസാര ഉപയോഗിക്കാതെ ശര്‍ക്കര ഉപയോഗിച്ച് നോക്കാവുന്നതാണ്. ഡയറ്റില്‍ ശര്‍ക്കര വരുന്നതോടെ വയറിന്റെ അടിഭാഗമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ വേഗത്തില്‍ നീക്കം ചെയ്യാനും സാധിക്കും. അത് വേഗത്തില്‍ കുടവയര്‍ കുറയ്ക്കാന്‍ സഹായകരമാകും.
ശര്‍ക്കര നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തും. കാരണം ഇതില്‍ പൊട്ടാസ്യമുണ്ട്. ഇവ അതിന് സഹായിക്കുന്ന കാര്യമാണ്. കാര്‍ബോഹൈഡ്രേറ്റുകളെ ഊര്‍ജമാക്കി മാറ്റാന്‍ പൊട്ടാസ്യം സഹായിക്കും. ഇതിലൂടെ കലോറികളെ വേഗത്തില്‍ കുറയ്ക്കാനും നമുക്ക്സാധിക്കും. ഫൈബറിന്റെ കലവറയാണ് അതുപോലെ ശര്‍ക്കര. ഇവ ദഹനത്തെ മികച്ചതാക്കും. നമ്മുടെ ശരീരത്തിന് അനാവശ്യ വിശപ്പിനെ ഒഴിവാക്കാനും ഫൈബറുകള്‍ സഹായിക്കും. ഇതാണ് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നത്.
നമ്മുടെ കുടവയര്‍ നിഷ്പ്രയാസം ഇതിലൂടെ ഇല്ലാതാവും. അതുപോലെ ഇരുമ്പ് ശര്‍ക്കരയിലുണ്ട്. ശരീരത്തില്‍ മുഴുവന്‍ ഓക്സിജന്‍ എത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും. നമ്മുടെ ശരീരത്തിലെ ഊര്‍ജ നിരക്ക് ഉയര്‍ത്താനും ഇവ സഹായിക്കും. ശരീരത്തിലെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ശര്‍ക്കര സഹായിക്കും. ഭാരം കൂടുന്നതിന് പ്രധാന കാരണക്കാരനായ ഇന്‍സുലിന്‍ പ്രശ്നത്തെ പരിഹരിക്കാനും ശര്‍ക്കരയ്ക്ക് സാധിക്കും
ചെറിയൊരു കഷ്ണം ശര്‍ക്കര ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ സമ്മാനിക്കും. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം കുറഞ്ഞ അളവില്‍ തന്നെ ഇവ കഴിക്കുക. കാരണം ശര്‍ക്കരയില്‍ ധാരാളം കലോറികളുണ്ട്. ഇവ അമിതമായി കഴിച്ചാല്‍ നമ്മുടെ ഭാരം ഇനിയും കൂടും. പ്രമേഹമുള്ളവര്‍ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം ഇവ കഴിക്കുക. എന്തുകൊണ്ടും ശര്‍ക്കര ആരോഗ്യപ്രദമായിട്ടുള്ള മധുരമാണ്. നിത്യേന കൃത്യമായ അളവില്‍ തന്നെ ഇവ കഴിക്കാന്‍ ശ്രമിക്കുക..