ഷാരൂഖ് ഖാന്റെ 'ജവാന്റെ' പഴയ പേര് 'പത്താൻ' എന്നോ? സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം - ഫാക്ട് ചെക്ക്

jawan sharukh khan
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രമായ ജവാനെതിരെ തെറ്റായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നിറയുന്നു. ജവാന്റെ ഡിജിറ്റൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. ചിത്രത്തിന്റെ യഥാർത്ഥ പേര് 'പത്താൻ' എന്നായിരുന്നെന്നും പിന്നീട് ഇത് മാറ്റിയാണ് 'ജവാൻ' എന്ന പേര് നൽകിയതെന്നുമാണ് അവകാശവാദം.

സംഘപരിവാർ ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വ്യാജ പ്രചാരണം നടക്കുന്നത്. ഷാരൂഖ്ഖാന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്നും ഇത്തരം പ്രൊഫൈലുകൾ ആഹ്വാനം ചെയ്യുന്നു.

jawan

ഈ മാസം ആദ്യത്തിൽ. ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദക്ക് നേരെയും ഇത്തരത്തിലുള്ള ബഹിഷ്കരണ ആഹ്വാനവുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു. മുസ്‌ലിം അഭിനേതാക്കളുടെ പടങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ട്രെൻഡാണ് ഇപ്പോൾ നടന്നു വരുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

jawan

നിരവധി വലതുപക്ഷ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഷാരൂഖ് ഖാൻ പാകിസ്ഥാനോട് 'അനുഭാവം കാണിക്കുന്നു' എന്നും ഇന്ത്യയെ 'അസഹിഷ്ണുത' എന്ന് വിളിക്കുന്നുവെന്നും നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാവി സിനിമകൾ കൂട്ടത്തോടെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ഉണ്ടായിരുന്നു. 

കൂടാതെ, 2020 ജനുവരിയിൽ കേന്ദ്ര സർക്കാരിനെതിരെ നടന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ചിത്രത്തിലെ സഹതാരമായ ദീപിക പദുക്കോണിന് നേരെയും സംഘപരിവാർ ബഹ്‌സികരണാഹ്വാനം നടത്തുന്നുണ്ട്.


ഫാക്ട് ചെക്ക് 

ഷാരൂഖ് ഖാന്റെ ചിത്രത്തിന്റെ പേര് പത്താൻ എന്നായിരുന്നില്ല എന്നും ജവാൻ എന്ന് തന്നെയായിരുന്നു എന്നും ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് തന്നെ വ്യക്തമാക്കി. പത്താൻ എന്ന് പുനർനാമകരണം ചെയ്തതായി പ്രചരിക്കുന്ന പോസ്റ്റർ യഥാർത്ഥത്തിൽ ഷാരൂഖ് ജവാൻ എന്ന ചിത്രത്തിന്റെ വ്യാജ പോസ്റ്റർ ആണ്.

തമിഴ് സൂപ്പർ സംവിധായകൻ ആറ്റ്‌ലി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 2023 ജൂൺ 2-ന് റിലീസ് ചെയ്യും. നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്.