പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ച ടി.എന്‍ സീമയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള പ്രചാരണം സത്യമോ?

01

നവകേരള മിഷന്‍ കോര്‍ഡിനേറ്ററും മുന്‍ എംപിയുമായ ഡോ.ടി.എന്‍ സീമയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയിലേക്ക് കൊണ്ട് വന്നത്  അടുത്തിടെയാണ്. സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പോസ്റ്റ് നല്‍കിയെന്നാരോപിച്ച് പലരും വിമര്‍ശനങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  'ഒര് അംഗന്‍വാടി ടീച്ചര്‍ പോലും ആകാന്‍ യോഗ്യതയില്ലാത്തവര്‍ക്ക് IAS/IPS കാര്‍ക്ക് കിട്ടുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി' എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

1

ടി.എന്‍.സീമയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള പ്രചാരണം തെറ്റാണ്. ഹരിതകേരളം, ആര്‍ദ്രം, ലൈഫ് തുടങ്ങിയ പദ്ധതികളാണ് നവകേരള മിഷന് കീഴില്‍ വരുന്നത്. ഇവയുടെ എല്ലാം ഡയറക്ടര്‍ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്താനും മീറ്റിംഗ് വിളിച്ചുകൂട്ടാനും മറ്റുമുള്ള സാങ്കേതിക തടസം നീക്കുന്നതിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ശമ്പളവര്‍ധനവ് വരുത്തിയിട്ടില്ല. ഡയറക്ടര്‍ പദവിയില്‍ എത്താനുള്ള യോഗ്യതയില്ലാത്തയാളാണ് ടി.എന്‍ സീമ എന്ന പ്രചാരണം തെറ്റാണ്. കോളേജ് അധ്യാപികയായിരുന്ന സീമ മലയാളത്തില്‍ ഡോക്ടറേറ്റുള്ളയാളാണ്. 1991 മുതല്‍ 2008 വരെ വിവിധ സര്‍ക്കാര്‍ കോളേജുകളിൽ അധ്യാപികയായിരുന്ന ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്. 2010 മുതല്‍ 2016 വരെയാണ് രാജ്യസഭാ എംപിയായി പ്രവര്‍ത്തിച്ചത്. കേരള നിയമസഭയിലേക്ക് മത്സരിച്ച വേളയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ടി.എന്‍ സീമ നല്‍കിയ അഫിഡവിറ്റ് പരിശോധിച്ചപ്പോൾ ഇതില്‍ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയിട്ടുണ്ട്.

2

ഇതില്‍ നിന്നും വ്യക്തമാകുന്നത് മതിയായ യോഗ്യതയില്ലാതെയാണ് ടി.എന്‍ സീമ നവകേരള മിഷന്‍ ഡയറക്ടറായിരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയപ്പോള്‍ ശമ്പള വര്‍ധനവ് നടപ്പാക്കിയെന്നുമുള്ള പ്രചാരണം തികച്ചും തെറ്റായ വിവരമാണെന്നാണ്.