അംഗനവാടി കുട്ടികൾക്ക് പാലും മുട്ടയും കേന്ദ്ര സർക്കാരിന്റെ പദ്ധതിയോ?

google news
poshakabalyam

 പോഷകബാല്യം പദ്ധതിയുമായി ബന്ധപ്പെട്ട് അംഗനവാടി കുട്ടികള്‍ക്ക്  പാലും മുട്ടയും നല്‍കുന്ന പദ്ധതി ഈ കഴിഞ്ഞ തിങ്കളാഴ്ച  മുഖ്യമന്ത്രി പണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതി സംസ്ഥാന സർക്കാരിന്റെതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണെന്നുമുള്ള രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.

poshakabalyam

'അക്ഷയ പത്ര യോജന ഈ പദ്ധതി പ്രകാരം ഭാരതത്തിലെ മുഴുവൻ അംഗണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ട് ദിവസം മുട്ടയും നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ പുതിയ തലമുറ കരുത്തരായി വളരട്ടെ' എന്നാണ്  ഫേസ്ബുക്കിൽ പ്രചരിച്ചത്.എന്നാല്‍, പ്രചരിക്കുന്ന വാദം ശരിയല്ല

milk and egg

പ്രചാരിക്കുന്ന  പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെയും സ്മൃതി ഇറാനിയുടേയും ചിത്രം ഉണ്ട്.  ഇത് 'അക്ഷയ പാത്ര' എന്ന കേന്ദ്രപദ്ധതിയാണെന്നും ഇതിനെ 'പോഷകബാല്യം' എന്ന് പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുവെന്നുമാണ്. ഇതില്‍ ഇടതുവശത്ത് മുകളിലായി ' അക്ഷയപാത്ര unlimited food for education' എന്ന ടാഗ് ലൈന്‍ കാണാനാകുന്നുണ്ട്. എന്നാൽ ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ അക്ഷയപാത്ര ഒരു സ്വകാര്യ എന്‍ജിഒ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയല്ലെന്നുമാണ് മനസിലായത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയാണ് 'അക്ഷയപാത്ര ഫൗണ്ടേഷന്‍'. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും ഉച്ചഭക്ഷണം എത്തിച്ചു നല്‍കുകായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായിക്കാനും ആണ് സംഘടനയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര സര്‍ക്കാരുമായും വിവിധ സംസ്ഥാന സര്‍ക്കാരുകളും പദ്ധതിയോട് സഹകരിക്കുന്നുണ്ട്.  എന്നാല്‍ ഇതില്‍ കേരളം  ഉള്‍പ്പെട്ടിട്ടുമില്ല.ഇതൊരു സ്വതന്ത്ര സംഘടനയാണ്.akshayapatra
പോഷക ബാല്യം പദ്ധതി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്. അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതിക്കായി 61.5 കോടി രൂപ അനുവദിച്ചു. ഇത്തവണത്തെ ബജറ്റ് വിഹിതമായി ഉള്‍പ്പെടുത്തിയ തുകയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ ബുക്ക് പേജിലെ  പോസ്റ്റില്‍ ഇക്കാര്യമുണ്ട്.ഈ പദ്ധതി പൂര്‍ണ്ണമായി സംസ്ഥാന സര്‍ക്കാരിന്റേതാണ് എന്ന് വ്യക്തം.

poshakabalyam

Tags