'പാക് പതാകയുയർത്തിയ പള്ളി പൊളിച്ച് കളഞ്ഞു'; തെറ്റായ അവകാശ വാദവുമായി ബിജെപി ​​​​​​​

masjid

ഒരു മസ്ജിദ് തകർത്തതിന്റെ വിവിധ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ  ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. പ്രയാഗ്‌രാജിലെ സൈദാബാദിൽ നിന്നുള്ളതാണ് ഈ പള്ളിയെന്നും, അതിൽ പാകിസ്ഥാൻ പതാകകൾ ഉയർത്തിയതിനാലാണ് പള്ളി തകർത്തതെന്നുമാണ് വാദം.

1

വീഡിയോ ഇല്ലാതെയും ഇതേ അവകാശവാദം സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെട്ടു. ബിജെപി വക്താവ് സംബിത് പത്രയുടെ ഫെയ്‌സ്ബുക്കിൽ ‘സംബിത് പത്ര ബിജെപി’ എന്ന പേരിൽ ഒരു ഫാൻ പേജാണ് അത്തരത്തിലുള്ള ഒരു പോസ്റ്റ് പങ്കുവെച്ചത്.

2

നിരവധി ഫേസ്ബുക്ക് ഉപയോക്താക്കളും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 60,000-ത്തിലധികം ഫോളോവേഴ്‌സുള്ള ‘കൈതൽ പ്രൈം ടിവി’ എന്ന പേജും അവയിൽ ഉൾപ്പെടുന്നു.

ഫാക്ട് ചെക്ക് 

വീഡിയോയിൽ, പള്ളിയുടെ ഓരോ താഴികക്കുടത്തിലും ഒരു പതാക കാണാം. മധ്യഭാഗത്തുള്ള പതാക പച്ച നിറത്തിൽ കാണപ്പെടുന്നു. അതിൽ ചന്ദ്രക്കലയുടെയും നക്ഷത്രത്തിന്റെയും ചിഹ്നങ്ങളുണ്ട്. എന്നാൽ വീഡിയോയുടെ ഗുണനിലവാരം കുറവായതിനാൽ ഇത് പാകിസ്ഥാൻ പതാക തന്നെ ആണോ എന്ന് ഉറപ്പിക്കാൻ പ്രയാസമാണ്.

സത്യം അറിയുന്നതിനായി Google-ൽ ഒരു കീവേഡ് സേർച്ച് പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുത ഞെട്ടിക്കുന്ന മറ്റൊരു സംഭവമാണ്.  

3

ഒരു മാധ്യമം പറയുന്നതനുസരിച്ച്, പ്രയാഗ്രാജിലെ ഹാൻഡിയയിലെ ഷാഹി മസ്ജിദാണ് പ്രസ്തുത മസ്ജിദ്. സുർ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഷേർഷാ സൂരിയുടെ ഭരണകാലത്ത് 15-16 നൂറ്റാണ്ടുകൾക്കിടയിലാണ് പള്ളി നിർമ്മിച്ചതെന്ന് ഈ റിപ്പോർട്ട് അവകാശപ്പെടുന്നു.

ദൈനിക് ഭാസ്‌കർ പത്രം റിപ്പോർട്ട് അനുസരിച്ച്, പൊതുമരാമത്ത് വകുപ്പാണ് സമീപത്തെ റോഡിന്റെ വീതി കൂട്ടുന്നതിനുള്ള പൊളിക്കലിന് നേതൃത്വം നൽകിയത്. മസ്ജിദിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പൊളിക്കാനുള്ള നോട്ടീസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഹൈക്കോടതി കേസ് സിവിൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കീഴ്‌ക്കോടതിയിൽ വാദം കേൾക്കുന്ന ദിവസം തന്നെ അധികൃതർ  മസ്ജിദ് പൊളിച്ചു കളഞ്ഞു.

“ഹൈവേ വീതി കൂട്ടുന്നതിനായി പ്രയാഗ്‌രാജിലെ സൈദാബാദിലെ ജിടി റോഡിൽ സ്ഥിതി ചെയ്യുന്ന ഷാഹി മസ്ജിദ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിനെതിരെ സമർപ്പിച്ച റിട്ട് ഹർജി അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞു. ഹർജിയുടെ പരിധിയിൽ പ്രശ്നം പരിഗണിക്കാൻ കഴിയില്ല. ഷാഹി മസ്ജിദിലെ ഇന്റസാമിയ കമ്മിറ്റിയാണ് നീക്കം ചെയ്യലിനെതിരെ ഹർജി നൽകിയത് -  ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

4

അതേസമയം, പള്ളിക്ക് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്ന സോഷ്യൽ മീഡിയ അവകാശവാദം തെറ്റാണ്. ഞങ്ങൾ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഷാഹി മസ്ജിദിന്റെ ഇന്റസാമിയ കമ്മിറ്റി അംഗമായ എംഡി അകബര് ആൾട്ട് ന്യൂസിനോട് പറയുന്നു. പള്ളി പൊളിക്കുന്നതിന് മുമ്പ് പച്ചക്കൊടി വ്യക്തമായി കാണാവുന്ന വീഡിയോ ക്ലിപ്പുകൾ അക്ബർ പങ്കുവെക്കുകയും ചെയ്തു.

5

പള്ളിക്ക് മുകളിൽ പച്ചക്കൊടി ഉണ്ട് എന്നത് സത്യമാണ്. എന്നാൽ അത് പാകിസ്ഥാൻ ദേശീയ പതാക അല്ല. പള്ളികൾക്ക് മുകളിൽ സാധാരണയായി കാണുന്ന പതാക മാത്രമാണ് ഇവിടെയും സ്ഥാപിച്ചിരുന്നത്. എന്നാൽ അതിനെ പാകിസ്ഥാനോട് കൂട്ടിക്കെട്ടി വിദ്വേഷം പരത്താനാണ് ബിജെപി കേന്ദ്രങ്ങൾ ശ്രമിച്ചത്.