റഷ്യയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്; വാർത്ത സത്യമോ?

01

റഷ്യൻ ഫെഡറേഷന്റെ പരമോന്നത ഓർഡറായ 'സെന്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു എന്ന ഒരു വാർത്ത ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് പിന്നാലെയാണ് ഈ പോസ്റ്റ് പ്രചരിക്കാൻ ആരംഭിച്ചത്. എന്നാൽ ഈ വാർത്ത 2019 ൽ നിന്നുള്ളതാണ്. ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ  റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞിരുന്നു. എന്നാൽ അടുത്തനാളുകളിലൊന്നും റഷ്യപോസ്റ്റിൽ പറയുന്നതുപോലെ മോദിക്ക് ഒരു ആദരവ് നൽകിയതായി യാതൊരു റിപ്പോർട്ടും ഇല്ല. തുടർന്നുള്ള  അന്വേഷണത്തിൽ പ്രചാരത്തിലുള്ള പോസ്റ്റിൽ പറയുന്ന സംഭവം 2019 ൽ നിന്നുള്ളതാണ് എന്നു വ്യക്തമായി.    

1

 ഏപ്രിൽ 2019 ൽ മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ അസാധാരണമായ സേവനങ്ങൾക്കാണ് പ്രധാനമന്ത്രി മോദിക്ക് ഓർഡർ ലഭിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ ഓഫീസും ഈ വിവരം 2019 ൽ ട്വീറ്ററിലൂടെ  അറിയിച്ചിരുന്നു. 'ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ അടിത്തറ ആഴമേറിയതാണ്. നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവി ശോഭനമാണ്. പ്രസിഡന്റ് പുടിൻ ഇന്ത്യ-റഷ്യ സൗഹൃദത്തിന് വലിയ ശക്തിയാണ്. അദ്ദേഹത്തിന്റെ ദർശനാത്മക നേതൃത്വത്തിന് കീഴിൽ, ഉഭയകക്ഷി, ബഹുമുഖ സഹകരണം, നമ്മുടെ രാജ്യങ്ങൾക്കിടയിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായകരമായി.' ഇതോടെ പ്രചാരത്തിലുള്ള പോസ്റ്റിലെ വാർത്ത മൂന്ന് വർഷത്തോളം പഴക്കമുള്ളതാണെന്ന് ഇതിനാൽ വ്യക്തമാണ്.