മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് അമ്മ കൊടുക്കാത്തതിന്റെ പേരിൽ വാശിക്ക് പത്തുവയസുകാരനായ മകൻ ഇയര്‍ ബഡ് വിഴുങ്ങി

google news
ear

chungath new advt

മക്ക: മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് അമ്മ കൊടുക്കാത്തതിന്റെ പേരിൽ വാശിക്ക് പത്തുവയസുകാരനായ മകൻ ഇയര്‍ ബഡ് എടുത്ത് വിഴുങ്ങി. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. ഒടുവിൽ ലാപ്രോസ്‌കോപ്പി വഴിയാണ് സാധനം പുറത്തെടുത്തത്.

പത്തു വയസ്സുകാരന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് മൊബൈല്‍ ഇയര്‍ ബഡ്. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. അസ്വസ്ഥത കാണിച്ചതോടെ ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയില്‍ പത്ത് വയസ്സുകാരനെ പ്രവേശിപ്പിച്ചു.

ആവശ്യമായ വൈദ്യപരിശോധനകളും എക്‌സ്‌റേ പരിശോധനയും നടത്തി. എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ലാപ്രോസ്‌കോപ്പി വഴി ഇയര്‍ ബഡ് പുറത്തെടുക്കുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു