സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി

google news
3
സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ് പര്യവേഷണം നടന്നതെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. റിയാദിന്റെ ദക്ഷിണ പടിഞ്ഞാറന്‍ പ്രദേശമായ വാദി ദവാസിര്‍റിനെ നജ്‌റാനുമായി ബന്ധപ്പിക്കുന്ന റോഡില്‍ 100 കിലോമീറ്റര്‍ അകലെ മരുഭൂമി പ്രദേശമായ അല്‍ ഫൗവി എന്നപ്രദേശത്താണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുമായി സഹകരിച്ചു നടത്തിയ പഠനത്തില്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയും കണ്ടെത്തി.

Tags