​അന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ന് വി.​ജെ. ജെ​യിം​സ് അ​തി​ഥി​യാ​യെ​ത്തു​ന്നു

google news
v j james

chungath new advt

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും ഡി.​സി ബു​ക്സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ ബു​ധ​നാ​ഴ്ച പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ വി.​ജെ. ജെ​യിം​സ് അ​തി​ഥി​യാ​യെ​ത്തു​ന്നു. വൈ​കു​ന്നേ​രം 7.30 ന് ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ്‌ ജേ​താ​വാ​യ വി.​ജെ. ജെ​യിം​സു​മാ​യി മു​ഖാ​മു​ഖ​വും തു​ട​ര്‍ന്നു പ്ര​വാ​സി സാ​ഹി​ത്യ​കാ​ര​ന്‍ ആ​ദ​ര്‍ശ് മാ​ധ​വ​ന്‍കു​ട്ടി​യു​ടെ ര​ചി​ച്ച “ട്രാ​വ​ന്‍കൂ​ര്‍ ക്രൈം ​മാ​നു​വ​ല്‍:” എ​ന്ന നോ​വ​ലി​ന്റെ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ, ബു​ക്ക് ഫെ​സ്റ്റ് ക​ൺ​വീ​ന​ർ ഫി​റോ​സ് തി​രു​വ​ത്ര, ബു​ക്ക്ഫെ​സ്റ്റ് ക​ൺ​വീ​ന​ർ ബി​നു വേ​ലി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി.​ജെ. ജെ​യിം​സി​ന്റെ “നി​രീ​ശ്വ​ര​ന്‍” എ​ന്ന കൃ​തി​ക്ക് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ്‌, ബ​ഷീ​ർ അ​വാ​ർ​ഡ് , വ​യ​ലാ​ർ അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചു. മ​ല​യാ​റ്റൂ​ര്‍ അ​വാ​ര്‍ഡ്‌, തി​ക്കു​റി​ശ്ശി അ​വാ​ര്‍ഡ്‌, ഒ.​വി. വി​ജ​യ​ന്‍ അ​വാ​ര്‍ഡ്‌ എ​ന്നി​വ ല​ഭി​ച്ച ആ​ന്‍റി ക്ലോ​ക്ക് അ​ട​ക്കം അ​ന​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു