തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്കും ദ​മാ​മി​ലേ​ക്കും വി​മാ​ന സ​ർ​വീ​സ്

വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
 


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ര​ണ്ട് അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് കൂ​ടി തു​ട​ങ്ങു​ന്നു. തി​രു​വ​ന​ന്ത​പു​രം- ബ​ഹ്റൈ​ൻ സ​ർ​വീ​സ് ഈ ​മാ​സം 30 മു​ത​ലും തി​രു​വ​ന​ന്ത​പു​രം-​ദ​മാം സ​ർ​വീ​സ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ലും ആ​രം​ഭി​ക്കും.

തി​രു​വ​ന​ന്ത​പു​രം-​ബ​ഹ്റൈ​ൻ സ​ർ​വീ​സ് ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 05.35നു ​പു​റ​പ്പെ​ട്ട് 08.05ന് (​പ്രാ​ദേ​ശി​ക സ​മ​യം) എ​ത്തി​ച്ചേ​രും. തി​രി​കെ ബ​ഹ്റൈ​നി​ൽ നി​ന്ന് രാ​ത്രി 09.05 നു ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 04.25ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

തി​രു​വ​ന​ന്ത​പു​രം-​ദ​മാം വി​മാ​നം ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 05.35ന് ​പു​റ​പ്പെ​ട്ട് 08.25ന് ​എ​ത്തും. തി​രി​കെ ദ​മാ​മി​ൽ നി​ന്ന് രാ​ത്രി 09.25ന് ​പു​റ​പ്പെ​ട്ടു പു​ല​ർ​ച്ചെ 05.05ന് ​എ​ത്തി​ച്ചേ​രും.180 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ബോ​യിം​ഗ് 737-800 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക.

ര​ണ്ട് സ​ർ​വീ​സു​ക​ൾ​ക്കും ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം- ബ​ഹ്റൈ​ൻ സെ​ക്ട​റി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ എ​യ​ർ​ലൈ​ൻ ആ​യി​രി​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഗ​ൾ​ഫ് എ​യ​ർ ഈ ​റൂ​ട്ടി​ൽ ആ​ഴ്ച​യി​ൽ 7 സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം- ദ​മാം സെ​ക്ട​റി​ൽ ഇ​ത് ആ​ദ്യ സ​ർ​വീ​സാ​ണ്.