വാർഷിക ഷൂട്ടിങ് ചാമ്പ്യൻഷിപ് വ്യാഴാഴ്ച ആരംഭിക്കും

google news
cd0cd47a-bcc9-4d12-a8d8-ccb5a9abe9e2

chungath new advt

കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ വാ​ർ​ഷി​ക ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. കു​വൈ​ത്തി​ൽ​നി​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 400 ഷൂ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഷൂ​ട്ടി​ങ് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ ചീ​ഫ് ദു​യ്ജ് അ​ൽ ഒ​തൈ​ബി അ​റി​യി​ച്ചു. ഷൂ​ട്ടി​ങ് റേ​ഞ്ച് കോം​പ്ല​ക്‌​സി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ക്കു​ക.

സ്കീ​റ്റ്, ട്രാ​പ്പ് ഷൂ​ട്ടി​ങ്, ഷോ​ട്ട്ഗ​ൺ ടൂ​ർ​ണ​മെ​ന്റ്, അ​മ്പെ​യ്ത്ത് എ​ന്നീ ഒ​ളി​മ്പി​ക് ഗെ​യി​മു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ ഈ ​പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷൂ​ട്ടി​ങ് കാ​യി​ക​രം​ഗ​ത്തി​ന് കു​വൈ​ത്ത് നേ​തൃ​ത്വം ന​ൽ​കു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഇ​ത് കു​വൈ​ത്ത് താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്. ചൈ​ന​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യി​മു​ക​ളി​ൽ മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​രു​ടെ​യും അ​ടു​ത്ത​യാ​ഴ്ച ഖ​ത്ത​ർ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ര​ണ്ട് ഷൂ​ട്ട​ർ​മാ​രു​ടെ​യും നേ​ട്ട​ങ്ങ​ൾ അ​ൽ ഒ​തൈ​ബി എ​ടു​ത്തു​പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ന് എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഉ​ബൈ​ദ് അ​ൽ ഒ​സൈ​മി അ​റി​യി​ച്ചു. 2024ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ലേ​ക്കും ജ​നു​വ​രി​യി​ൽ കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ലേ​ക്കും യോ​ഗ്യ​ത നേ​ടു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര, കോ​ണ്ടി​നെ​ന്റ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യാ​ണ് മ​ത്സ​ര​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags